മലപ്പുറം: ക്ലാരി ആർആർആർഎഫ് ക്യാമ്പില്‍ പൊലീസുകാര്‍ ഫുട്ബോൾ കളിക്കുന്ന ദൃശ്യങ്ങൾ പകര്‍ത്തിയ തെന്നല വാർഡ് മെമ്പർ സുഹൈലിന് ആർആർആർഎഫ് ഉദ്യോഗസ്ഥരുടെ ക്രൂരമർദനം. മർദനമേറ്റ സുഹൈലിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസുകാരുടെ ഫുട്‌ബോൾ; ദൃശ്യങ്ങള്‍ പകർത്തിയ വാര്‍ഡ് മെമ്പറിന് മര്‍ദനം - പൊലീസ് ഫുട്‌ബോൾ
മർദനമേറ്റ തെന്നല വാര്‍ഡ് മെമ്പര്‍ സുഹൈല്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ

പൊലീസുകാരുടെ ഫുട്‌ബോൾ;ദൃശ്യങ്ങള്‍ പകർത്തിയ വാര്‍ഡ് മെമ്പറിന് മര്‍ദനം
പൊലീസുകാരുടെ ഫുട്‌ബോൾ;ദൃശ്യങ്ങള്‍ പകർത്തിയ വാര്‍ഡ് മെമ്പറിന് മര്‍ദനം
നിരോധനാജ്ഞ നിലനില്‍ക്കെയായിരുന്നു ആർആർആർഎഫ് ക്യാമ്പ് മൈതാനത്ത് ഇരുപതോളം പൊലീസുകാര്‍ ചേര്‍ന്ന് ഫുട്‌ബോൾ കളിയിലേര്‍പ്പെട്ടത്. സുഹൈല്‍ ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ തത്സമയം പങ്കുവെക്കുകയും ചെയ്‌തു. ഇതിന്‍റെ പേരിലായിരുന്നു ഇയാൾക്ക് മര്‍ദനമേറ്റത്. മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി എടുക്കണമെന്ന് തെന്നല പഞ്ചായത്ത് പ്രസിഡന്‍റ് കുഞ്ഞുമുഹമ്മദ് ആവശ്യപ്പെട്ടു.