മലപ്പുറം:വഖഫ് ബോർഡ് നിയമന വിഷയത്തിൽ സർക്കാരിനെതിരെ സമരം ശക്തമാക്കാൻ മുസ്ലീം ലീഗ്. ഈ മാസം 27 ന് ജില്ല ആസ്ഥാനങ്ങളിലേക്ക് മാർച്ച് നടത്തും. നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മണ്ഡലങ്ങളിൽ മണ്ഡലം പ്രസിഡന്റുമാർക്കെതിരെ നടപടിയെടുക്കാനും മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയോഗം തീരുമാനിച്ചു.
നിയമസഭ ചേരുമ്പോൾ സഭയിലേക്കും മാർച്ച് നടത്താനാണ് തീരുമാനം. പഞ്ചായത്ത് മണ്ഡലം അടിസ്ഥാനത്തിൽ രാപ്പകൽ സമരം നടത്താനും ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. ഒന്നാം ഘട്ടത്തിൽ കോഴിക്കോട് നടത്തിയ സമരം വൻ വിജയമായിരുന്നു എന്നും യോഗം വിലയിരുത്തി.
ALSO READ വെളുത്ത കാര്‍ മാറ്റി; മുഖ്യമന്ത്രിയുടെ യാത്ര ഇനി കറുത്ത കാറില്‍