മലപ്പുറം: വണ്ടൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി മിഥുന നാമനിർദേശ പത്രിക സമർപ്പിച്ചു. വണ്ടൂരിൽ ഇത്തവണ 96 ആവർത്തിക്കുമെന്ന് പത്രിക സമർപ്പിച്ച ശേഷം മിഥുന മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വരണാധികാരി നിലമ്പൂർ സൗത്ത് ഡിഎഫ്‌ഒ പി.പ്രവീൺ മുമ്പാകെയാണ് മിഥുന പത്രിക സമർപ്പിച്ചത്. രണ്ട് സെറ്റ് പത്രികകളാണ് മിഥുന സമർപ്പിച്ചത്.
വണ്ടൂരിൽ എൽഡിഎഫ് സ്ഥാനാർഥി മിഥുന നാമനിർദേശ പത്രിക സമർപ്പിച്ചു - വണ്ടൂർ നിയമസഭാ മണ്ഡലം
എൽഡിഎഫ് സർക്കാറിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾ അനുകൂലമാകുമെന്നും വണ്ടൂരിൽ വിജയം സുനിശ്ചിതമാണെന്നും മിഥുന പറഞ്ഞു
![വണ്ടൂരിൽ എൽഡിഎഫ് സ്ഥാനാർഥി മിഥുന നാമനിർദേശ പത്രിക സമർപ്പിച്ചു LDF candidate Wandoor constituency ldf candidate mithuna വണ്ടൂർ നിയമസഭാ മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ് 2021](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11050228-thumbnail-3x2-mllp.jpg)
വണ്ടൂരിൽ എൽഡിഎഫ് സ്ഥാനാർഥി മിഥുന നാമനിർദേശ പത്രിക സമർപ്പിച്ചു
വണ്ടൂരിൽ എൽഡിഎഫ് സ്ഥാനാർഥി മിഥുന നാമനിർദേശ പത്രിക സമർപ്പിച്ചു
പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ മുൻ പ്രസിഡൻ്റാണ് മിഥുന. മുസ്ലീംലീഗ് നോമിനിയായി പ്രസിഡൻ്റായ മിഥുന മന്ത്രി കെടി ജലീലിനൊപ്പം വേദി പങ്കിട്ടതോടെയാണ് നേതൃത്വവുമായി അകന്നത്. പിന്നീട് ഇടതുപക്ഷ സഹയാത്രികയായി മാറിയ മിഥുനയെ സംവരണ മണ്ഡലമായ വണ്ടൂരിൽ എൽഡിഎഫ് സ്ഥാനാർഥി ആക്കുകയായിരുന്നു. എൽഡിഎഫ് സർക്കാറിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾ അനുകൂലമാകുമെന്നും വണ്ടൂരിൽ വിജയം സുനിശ്ചിതമാണെന്നും മിഥുന പറഞ്ഞു.