മലപ്പുറം:സമൂഹമാധ്യമങ്ങളിൽ വൈറലായി വണ്ടൂർ ഗേൾസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ഓണാഘോഷം. ഒത്തുചേർന്ന് ആർപ്പുവിളിച്ച് താളത്തിൽ ചുവടുവെച്ച് ഓണാഘോഷത്തിൽ ആറാടുന്ന വിദ്യാർത്ഥിനികൾക്കൊപ്പം അധ്യാപികമാർ കൂടി ചേർന്നതോടെ ആഘോഷം വെറേ ലെവലാകുകയായിരുന്നു. ഇതിന്‍റെ വീഡിയോ എപി അനിൽകുമാർ എംഎൽഎ ഉള്‍പ്പടെയുള്ള രാഷ്‌ട്രീയ നേതാക്കൾ ഇതിനോടകം ഷെയർ ചെയ്തിരുന്നു.
'രണ്ടുവര്‍ഷത്തെ ക്ഷീണമങ്ങ് മാറ്റി'; വൈറലായി വണ്ടൂർ ഗേൾസിലെ ഓണാഘോഷം - എംഎൽഎ
സമൂഹമാധ്യമങ്ങളിൽ വൈറലായി മലപ്പുറം വണ്ടൂർ ഗേൾസ് ഹൈസെക്കൻഡറി സ്കൂളിലെ ഓണാഘോഷം
'രണ്ടുവര്‍ഷത്തെ ക്ഷീണമങ്ങ് മാറ്റി'; വൈറലായി വണ്ടൂർ ഗേൾസിലെ ഓണാഘോഷം
കഴിഞ്ഞ രണ്ട് വർഷമായി നഷ്‌ടപ്പെട്ട ആഘോഷം മുതലും പലിശയും ചേർത്ത് തിരിച്ചുപിടിച്ച കാഴ്ച്ചയാണ് വണ്ടൂർ ഗേൾസ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ കണ്ടത്. നിരവധി ഓണക്കളികള്‍ സംഘടിപ്പിച്ചെങ്കിലും മികച്ചുനിന്നത് വിദ്യാർത്ഥിനികളും അധ്യാപികമാരും ഒന്നിച്ചുള്ള ഈ നൃത്തമാണ്. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ച് സ്കൂൾ അധികൃതരും കയ്യടി നേടുകയാണ്.