ഗർഭിണി ചികിത്സ തേടി അലഞ്ഞത് 14 മണിക്കൂർ; നഷ്‌ടമായത് ഇരട്ടക്കുട്ടികളെ - മഞ്ചേരി മെഡിക്കൽ കോളജ്
ശനിയാഴ്‌ച പുലർച്ചെ നാലിന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ യുവതിക്ക് ചികിത്സ ലഭ്യമാകുന്നത് വൈകിട്ട് ആറിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ്
![ഗർഭിണി ചികിത്സ തേടി അലഞ്ഞത് 14 മണിക്കൂർ; നഷ്‌ടമായത് ഇരട്ടക്കുട്ടികളെ malappuram manchery medical college kozhikode medical college twing infant sdied malappuram പൂർണ ഗർഭിണിക്കായി ചികിത്സ തേടി അലഞ്ഞത് 14 മണിക്കൂർ നഷ്‌ടമായത് ഇരട്ടക്കുട്ടികൾ മഞ്ചേരി മെഡിക്കൽ കോളജ് കോഴിക്കോട് മെഡിക്കൽ കോളജ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8962491-thumbnail-3x2-eee---copy.jpg)
മലപ്പുറം:കൊവിഡ് മുക്തയായ പൂർണ ഗർഭിണിക്ക് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ചു. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ ഇരുപതുകാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ശനിയാഴ്‌ച പുലർച്ചെ നാലിന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ യുവതിക്ക് ചികിത്സ ലഭ്യമാകുന്നത് വൈകിട്ട് ആറിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഞായറാഴ്‌ച ആറ് മണിയോടെ കുട്ടികൾ മരിച്ചു. ചികിത്സ തേടി ഒരു സ്വകാര്യ ആശുപത്രി ഉൾപ്പെടെ മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും എവിടെ നിന്നും ചികിത്സ നല്‍കിയില്ല. ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ച യുവതി നേരത്തേ കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഈ മാസം 15ന് ആന്‍റിജൻ പരിശോധനയിൽ നെഗറ്റീവ് ആയി. ക്വാറന്‍റൈനും പൂർത്തിയാക്കിയിരുന്നു. പ്രസവ ചികിത്സയ്ക്ക് കൊവിഡ് ആന്‍റിജൻ പരിശോധനാഫലം അംഗീകരിക്കില്ലെന്നും പിസിആർ ഫലം തന്നെ വേണമെന്നും സ്വകാര്യ ആശുപത്രി നിർബന്ധിക്കുകയായിരുന്നു.