മലപ്പുറം: പിവി അൻവർ വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ്. കോളനി നിവാസികൾക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നത് തടഞ്ഞ പിവി അൻവർനെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഐടിഡിപി വാങ്ങിയ സ്ഥലത്ത് ഫെഡറല്‍ ബാങ്ക് രണ്ട് കോടി രൂപ മുടക്കി ചെമ്പൻകൊല്ലിയിൽ ചളികൽ കോളനിയിലെ 34 കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നിര്‍മിച്ച് നല്‍കുന്നത്. ഈ വീടുകളുടെ നിർമാണം തടഞ്ഞ നടപടിക്കെതിരെ പട്ടികവർഗ പീഡന വിരുദ്ധ നിയമപ്രകാരം പൊലീസ് കേസെടുക്കണമെന്ന് വി വി പ്രകാശ് പറഞ്ഞു. പ്രളയത്തെ പോലും വ്യക്തിപരമായ സാമ്പത്തിക ലാഭത്തോടെയാണ് അൻവർ സമീപിക്കുന്നത്.