ആര്യാടൻ മുഹമ്മദിന്‍റെ അനുഗ്രഹം തേടി വിവി പ്രകാശ് എത്തി - ആര്യാടൻ മുഹമ്മദിന്‍റെ അനുഗ്രഹം തേടി വി വി പ്രകാശ്
വിവി പ്രകാശിന് വിജയാശംസകൾ നേർന്ന ആര്യാടൻ മുഹമ്മദ് പ്രചാരണത്തിലുൾപ്പെടെ താൻ ഒപ്പമുണ്ടാക്കുമെന്നും യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ഉറപ്പാണെന്നും അറിയിച്ചു
മലപ്പുറം: നിലമ്പൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായി ഒദ്യോഗിക പ്രഖ്യാപനം വന്നതിനു ശേഷം ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ് നിലമ്പൂരിലെ വസതിയിലെത്തി ആര്യാടൻ മുഹമ്മദിനെ കണ്ടു. വിവി പ്രകാശിന് വിജയാശംസകൾ നേർന്ന ആര്യാടൻ മുഹമ്മദ് പ്രചാരണത്തിലുൾപ്പെടെ താൻ ഒപ്പമുണ്ടാക്കുമെന്നും യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ഉറപ്പാണെന്നും അറിയിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ, എൻഎ കരീം, എ ഗോപിനാഥ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ആര്യാടൻ ഷൗക്കത്ത് വീട്ടിലുണ്ടായിരുന്നില്ല.
TAGGED:
വി വി പ്രകാശ് വാർത്തകൾ