കേരളം

kerala

ETV Bharat / state

മഞ്ചേരി മണ്ഡലത്തിൽ ആദ്യഘട്ട പര്യടനം നടത്തി വി.പി. സാനു - മലപ്പുറം മഞ്ചേരി എൽഡിഎഫ് സ്ഥാനാർഥി

ആവേശകരമായ സ്വീകരണങ്ങളാണ് ഓരോ കേന്ദ്രങ്ങളിലും നടന്നത്

vp sanu news  malappuram manjeri ldf candidate  ldf loksabha malappuram  വി.പി. സാനു വാർത്ത  മലപ്പുറം മഞ്ചേരി എൽഡിഎഫ് സ്ഥാനാർഥി  മലപ്പുറം ലോക്‌സഭ തെരഞ്ഞെടുപ്പ്
മഞ്ചേരി മണ്ഡലത്തിൽ ആദ്യഘട്ട പര്യടനം നടത്തി വി.പി. സാനു

By

Published : Mar 12, 2021, 11:07 PM IST

മലപ്പുറം:ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായ വി.പി. സാനു ഇന്ന് മണ്ഡലത്തിൽ ആദ്യ ഘട്ട പര്യടനം പൂർത്തിയാക്കി. പര്യടനം രാവിലെ ഒൻപത് മണിക്ക് മഞ്ചേരിയിലെ ഡെയ്ലി മാർക്കറ്റിൽ നിന്നും ആരംഭിച്ചു. എച്ച്.എം അക്കാദമി, പൊലീസ് സ്റ്റേഷൻ, മിനി സിവിൽ സ്റ്റേഷൻ, ജില്ല കോടതി, പിഡബ്ല്യുഡി ഓഫീസ്, വളരാട്, കിഴക്കേ പാണ്ടിക്കാട്, കാളംകാവ്, തമ്പാനങ്ങാടി, വെള്ളുവങ്ങാട്, പാണ്ടിക്കാട് ടൗൺ എന്നിവിടങ്ങളിലും സാനു പര്യടനം നടത്തി.

ആവേശകരമായ സ്വീകരണങ്ങളാണ് ഓരോ കേന്ദ്രങ്ങളിലും നടന്നത്. വിദ്യാർഥികളും യുവാക്കളും തൊഴിലാളികളും അടക്കം നിരവധി പേരാണ് ഓരോ കേന്ദ്രങ്ങളിലും വി.പി. സാനുവിന് പിന്തുണയുമായി എത്തിയത്. മണ്ഡലത്തിലെ പര്യടന ശേഷം മഞ്ചേരിയിലെ കൺവെൻഷനിലും, ശേഷം കൊണ്ടോട്ടിയിൽ വെച്ച് നടന്ന കൊണ്ടോട്ടി മണ്ഡലം കൺവെൻഷനിലും സാനു പങ്കെടുത്തു.

ABOUT THE AUTHOR

...view details