കേരളം

kerala

ETV Bharat / state

മലപ്പുറത്ത് പോരാടാൻ യുവനേതാവ് വി.പി. സാനു - മലപ്പുറം

എസ‌്എഫ‌്ഐ അഖിലേന്ത്യ പ്രസിഡന്‍റും സിപി എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ വി.പി. സാനുവിനെയാണ് സിറ്റിങ് എംപി പി.കെ. കുഞ്ഞാലിക്കുട്ടിക്കതിരെ ഇടതുപക്ഷം കളത്തിലിറക്കിയിരിക്കുന്നത്.

വിപി സാനു

By

Published : Mar 10, 2019, 2:00 PM IST

മുസ്ലിംലീഗിന്‍റെ കോട്ടയായ മലപ്പുറത്ത് ഇടതുപക്ഷം ഇത്തവണ അങ്കത്തിനിറക്കിയിരിക്കുന്നത്എസ‌്എഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്‍റുംസിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ വി.പി. സാനുവിനെയാണ്. 2004 ൽടി.കെ. ഹംസയിലൂടെ ഒരു തവണ മാത്രം ഇടതുപക്ഷം വിജയിച്ച പാർലമെന്‍റ്മണ്ഡലമാണ് മലപ്പുറം. യുവനേതാവിലൂടെ മണ്ഡലം തിരിച്ചുപിടിക്കുകയാണ് ഇടതുപക്ഷത്തിന്‍റെ ലക്ഷ്യം.

സിപിഎംജില്ലാ സെക്രട്ടറിയേറ്റംഗം വി.പി. സക്കറിയയുടെയും റംലയുടെയും മകനായ സാനു എംഎസ‌്ഡബ്ല്യു, എംകോം ബിരുദാനന്തര ബിരുദധാരിയാണ്. പൈങ്കണ്ണൂർ ഗവ. യുപിഎസ‌്, കുറ്റിപ്പുറം ഗവ. എച്ച‌്എസ‌്എസ‌്, വളാഞ്ചേരി ഹയർ സെക്കന്‍ററി സ‌്കൂൾ, വളാഞ്ചേരി എംഇഎസ‌് കെവിഎം കോളേജ‌്, ശ്രീശങ്കരാചാര്യ സംസ‌്കൃത സർവകലാശാലാ തിരൂർ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നായിരുന്നുവിദ്യാഭ്യാസം. കുറ്റിപ്പുറം ഗവ. എച്ച‌്എസ‌്എസ‌ിൽ എട്ടാം തരത്തിൽ പഠിക്കവെ സജീവ എസ‌്എഫ‌്ഐ പ്രവർത്തകനായി മാറിയ സാനു ബാലസംഘം ജില്ലാ സെക്രട്ടറി, എസ‌്എഫ‌്ഐ ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്‍റ്ചുമതലകൾ വഹിച്ചു. 2016 ജനുവരിയിൽ രാജസ്ഥാനിലെ സിക്കറിൽ നടന്ന എസ‌്എഫ‌്ഐ അഖിലേന്ത്യാ സമ്മേളനത്തിൽ ദേശീയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 2018 സിംലയിൽ നടന്ന അഖിലേന്ത്യാ സമ്മേളനത്തിൽ വീണ്ടും പ്രസിഡന്‍റായി.

2014 സെപ‌്തംബറിൽ കാലിക്കറ്റ‌് സർവകലാശാലയിലെ നെറ്റ‌് വർക്ക‌് തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട‌് ഏഴുദിവസം നിരാഹാര സമരം നടത്തി. ഇതേ കാലയളവിൽ സർവകലാശാലയിലെ ഹോസ‌്റ്റൽ സൗകര്യം സ്വാശ്രയ കോഴ‌്സ‌് ചെയ്യുന്ന വിദ്യാർഥികൾക്കും അനുവദിക്കുന്നതിനെതിരെ 146 ദിവസം നീണ്ട സമരത്തിനും നേതൃത്വം നൽകി. ദേശീയ പ്രസിഡന്‍റായതിനുശേഷം നിരവധി സമരങ്ങൾക്കും ക്യാമ്പയിനുകൾക്കും നേതൃത്വപരമായ പങ്കുവഹിച്ചു. യുവനേതാവിലൂടെ മണ്ഡലത്തിൽ മികച്ച ചലനമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. സിറ്റിംഗ് എംപിയായ പി.കെ. കുഞ്ഞാലിക്കുട്ടിയാണ്സാനുവിന്‍റെഎതിരാളി.

മലപ്പുറത്ത് സിപിഎം സ്ഥാനാർത്ഥിയായി യുവനേതാവ് വിപി സാനു

ABOUT THE AUTHOR

...view details