മലപ്പുറം:തിരൂര്‍ ബെവ്‌റേജസ് ഷോപ്പിന് മുമ്പില്‍ തമ്മില്‍ തല്ലുകയും സമീപത്തെ കടകള്‍ തകര്‍ക്കുകയും ചെയ്‌ത കേസില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍. പറവണ്ണ സ്വദേശികളായ കമ്മാക്കന്‍റെ പുരയ്‌ക്കല്‍ യൂസഫ്, വടക്കേ കരണംവളപ്പില്‍ നിസാഫ് എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ മറ്റൊരാള്‍ ഒളിവിലാണ്.
തിരൂര്‍ ബെവ്‌റേജസ് ഷോപ്പിന് മുമ്പില്‍ അക്രമം നടത്തിയ രണ്ട് പ്രതികള്‍ പിടിയില്‍ - പറവണ്ണ
പറവണ്ണ സ്വദേശികളായ കമ്മാക്കന്‍റെ പുരയ്‌ക്കല്‍ യൂസഫ് , വടക്കേ കരണംവളപ്പില്‍ നിസാഫ് എന്നിവരാണ് പിടിയിലായത്. കേസില്‍ മൂന്ന് പേരാണ് പ്രതികള്‍.
തിരൂര്‍ ബെവ്‌റേജസ് ഷോപ്പിന് മുമ്പില്‍ അക്രമം നടത്തിയ രണ്ട് പ്രതികള്‍ പിടിയില്‍
വ്യാഴാഴ്‌ചയാണ് മൂന്ന് പേരടങ്ങുന്ന സംഘം ബെവ്‌റേജസ് ഷോപ്പിന് മുന്‍പില്‍ അക്രമം നടത്തിയത്. പ്രതികളിലൊരാള്‍ ബിയര്‍ ബോട്ടില്‍ കൊണ്ട് മറ്റൊരാളുടെ തലക്ക് അടിക്കുന്നതിന്‍റെ അടക്കം സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപത്തെ കടകള്‍ക്ക് നേരെയും ഇവര്‍ ആക്രമണം നടത്തിയിരുന്നു. തിരൂരിലെ പ്രാദേശിക ചാനല്‍ പ്രവര്‍ത്തകനെയും പ്രതികള്‍ ആക്രമിച്ചിരുന്നു.
Also Read: ബൈക്ക് മോഷ്‌ടിച്ച് വിൽപന നടത്തുന്ന സംഘം മലപ്പുറത്ത് പിടിയിൽ