കേരളം

kerala

ETV Bharat / state

മലപ്പുറം ജില്ലയിലെ റോഡുകളില്‍ വിജിലൻസിന്‍റെ മിന്നൽ പരിശോധന - മലപ്പുറം വാർത്ത

റോഡിന്‍റെ ഘടന, ടാറിങ് മിശ്രിതം, റോഡിലെ ബോളർ എന്നിവയാണ് പരിശോധിക്കുന്നത്. മലപ്പുറം ജില്ലയിൽ നാല് റോഡുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.

മിന്നൽ പരിശോധന  റോഡുകളിൽ വിജിലൻസ്  malappuram  vigilance examine  raid on the road  six months  റോഡുകൾ തകർന്നു  മലപ്പുറം  നാല് റോഡുകൾ
റോഡുകൾ തകർന്നു; വിജിലൻസിന്‍റെ മിന്നൽ പരിശോധന

By

Published : Aug 17, 2022, 6:00 PM IST

മലപ്പുറം: മലപ്പുറം ജില്ലയിലെ റോഡുകളില്‍ വിജിലൻസിന്‍റെ മിന്നൽ പരിശോധന. ആറ് മാസത്തിനിടെ നിർമിച്ച റോഡുകളിലാണ് പരിശോധന നടത്തിയത്. റോഡുകൾ തകരുന്ന പശ്ചാത്തലത്തിലാണ് വിജിലൻസിന്‍റെ പരിശോധന.

റോഡുകൾ തകർന്നു; വിജിലൻസിന്‍റെ മിന്നൽ പരിശോധന

മലപ്പുറം ജില്ലയിലെ മഞ്ചേരി-മേലാറ്റൂർ റോഡ്, ആനക്കയം തിരൂർക്കാട് റോഡ്, പുലാമന്തോൾ കുളത്തൂർ റോഡ്, തിരൂർ പൂക്കയിൽ വെട്ടം റോഡ് എന്നിവിടങ്ങളിലാണ് വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖിന്‍റെ നേതൃത്വത്തില്‍ പരിശോധന നടന്നത്. വിജിലൻസ് വിഭാഗം നാല് ടീമുകളായി തിരിഞ്ഞാണ് പരിശോധിച്ചത്.

പരിശോധനയിൽ പൊതുമരാമത്ത് എഞ്ചിനീയർമാരും ഒപ്പമുണ്ടായിരുന്നു. റോഡിന്‍റെ ഘടന, ടാറിങ് മിശ്രിതം, റോഡിലെ ബോളർ എന്നിവയാണ് പരിശോധിക്കുന്നത്.

ABOUT THE AUTHOR

...view details