കേരളം

kerala

ETV Bharat / state

കുറുമ്പലങ്ങോട് വില്ലേജ് ഓഫീസില്‍ വിജിലൻസിന്‍റെ മിന്നല്‍ പരിശോധന - kurumbalangod village office

നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായി സൂചന. പരിശോധന നടത്തിയത് നടപടികള്‍ക്ക് പണം ആവശ്യപ്പെടുന്നുവെന്ന പരാതിയെ തുടര്‍ന്ന്

കുറുമ്പലങ്ങോട് വില്ലേജ് ഓഫീസില്‍ വിജിലൻസിന്‍റെ മിന്നല്‍ പരിശോധന

By

Published : Nov 20, 2019, 8:00 PM IST

Updated : Nov 20, 2019, 9:05 PM IST

മലപ്പുറം: നിലമ്പൂര്‍ കുറുമ്പലങ്ങോട് വില്ലേജ് ഓഫീസില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായി സൂചന. ബുധനാഴ്ച രാവിലെ ആരംഭിച്ച പരിശോധന ഉച്ചക്ക് രണ്ടു മണി വരെ നീണ്ടു. വില്ലേജ് ഓഫീസിലെത്തുന്നവര്‍ക്ക് ആവശ്യമായ രേഖകൾ നൽകാൻ കാലതാമസം വരുത്തുന്നുവെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. നടപടികൾക്ക് പണം ആവശ്യപ്പെടുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. മലപ്പുറം പൊലീസ് വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ജീവനക്കാരുടെ പക്കല്‍ നിന്നും പണം പിടിച്ചെടുത്തതായാണ് വിവരം. അനധികൃത ക്വാറികളുടെ പ്രവര്‍ത്തനത്തിന് ജീവനക്കാര്‍ പണം വാങ്ങുന്നുണ്ടെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. വിജിലൻസ് സിഐ ഗംഗാധരന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

നടപടികള്‍ക്ക് പണം ആവശ്യപ്പെടുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന
Last Updated : Nov 20, 2019, 9:05 PM IST

ABOUT THE AUTHOR

...view details