മലപ്പുറം:പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താന്‍ ആയിരം രൂപ കൈക്കൂലി. കാഴ്ചക്കുറവുള്ള വയോധികയുടെ കാല്‍ വിരല്‍ മുറിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തുന്നതിന് പണം വാങ്ങുന്നതിനിടെ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലെ സര്‍ജനെയാണ് വിജിലന്‍സ് കൈയോടെ പിടികൂടിയത്. സര്‍ജന്‍ കെ.ടി രാജേഷിനെയാണ് (49) മലപ്പുറം വിജിലന്‍സ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
കാഴ്ചക്കുറവുള്ള വയോധികയുടെ ശസ്ത്രക്രിയക്ക് 1000 രൂപ കൈക്കൂലി; ഡോക്ടറെ വിജലന്‍സ് കൈയോടെ പൊക്കി - ചികിത്സിക്കുന്നതിന് കൈക്കൂലി
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സര്‍ജനെയാണ് വിജിലന്‍സ് കൈയോടെ പിടികൂടിയത്.
ഡോക്ടറുടെ പരിശോധന മുറിയില്‍ നിന്ന് 15,000 രൂപയോളം കണ്ടെടുത്തതായി വിജിലന്‍സ് അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ ജില്ല ആശുപത്രിക്ക് സമീപം രോഗികളെ പരിശോധിച്ചിരുന്ന മുറിയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. ആലിപ്പറമ്പ് സ്വദേശി തച്ചന്‍കുന്നന്‍ ഖദീജയുടെ (60) ശസ്ത്രക്രിയയ്ക്കായി മകന്‍ മുഹമ്മദ് ഷമീം(30) നല്‍കിയ ആയിരം രൂപ വാങ്ങിയുടന്‍ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. ഇതേസമയം ഡോക്ടറുടെ പാതായ്ക്കര കാര്‍ഗിലിലെ വീട്ടിലും ജില്ല ആശുപത്രിയില്‍ സിഐയുടെ നേതൃത്വത്തിലും പരിശോധന നടത്തി.
ALSO READ:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കി ; യുവാവ് അറസ്റ്റിൽ
TAGGED:
ചികിത്സിക്കുന്നതിന് കൈക്കൂലി