പി.കെ കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം മണ്ഡലം എന്ന നിലയിലാണ് വേങ്ങര രാഷ്്ട്രീയ കേരളത്തില്‍ ശ്രദ്ധയാകുന്നത്. ഉയർന്ന മലമ്പ്രദേശങ്ങളും, സമതലങ്ങളും, പാടശേഖരങ്ങളും നിറഞ്ഞ വേങ്ങര മലപ്പുറം ലോക്‌സഭ മണ്ഡലത്തിന്‍റെ ഭാഗമാണ്. തിരൂരങ്ങാടി താലൂക്കിലെ വേങ്ങര, കണ്ണമംഗലം, എ.ആർ നഗർ, ഊരകം, പറപ്പൂർ, ഒതുക്കുങ്ങൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുത്തി 2008ല്‍ നിലവിൽ വന്നതാണ് വേങ്ങര നിയമസഭാമണ്ഡലം.
മണ്ഡലത്തിന്‍റെ ചരിത്രം
പഴയ മലപ്പുറം, തിരൂരങ്ങാടി, താനൂർ മണ്ഡലങ്ങളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്തതാണ് വേങ്ങര മണ്ഡലം. 2011ലെ ആദ്യ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ പി.കെ. കുഞ്ഞാലികുട്ടി ഇടതുപക്ഷ സ്വതന്ത്രൻ കെ.പി. ഇസ്മായിലിനെ 38237 വോട്ടുകൾക്ക് പരാജയപ്പെടുത്തി വേങ്ങരയുടെ ആദ്യ എംഎൽഎ ആയി. 2016 ലും കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു വേങ്ങരയുടെ എംഎൽഎ. എന്നാൽ 2017 ല്‍ ഇ അഹമ്മദിന്‍റെ മരണത്തെ തുടർന്ന് കുഞ്ഞാലിക്കുട്ടി എംഎൽഎ സ്ഥാനം രാജിവച്ച് മലപ്പുറത്ത് നിന്ന് മത്സരിച്ച് എം.പിയായതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്ലീംലീഗ് നേതാവ് കെ.എൻ.എ. ഖാദർ വേങ്ങരയുടെ എംഎൽഎ ആയി.
മണ്ഡലത്തിന്‍റെ രാഷ്ട്രീയം
ലീഗിന് ശക്തമായ വേരോട്ടമുളള പ്രദേശങ്ങൾ ചേർന്നാണ് വേങ്ങര മണ്ഡലം രൂപം കൊള്ളുന്നത്. അതുകൊണ്ട് തന്നെ ലീഗിന്‍റെ എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നാണ് വേങ്ങര. 2019 ലെ വോട്ടർ പട്ടിക പ്രകാരം 172932 വോട്ടർമാരാണുള്ളത്. 89907 പുരുഷൻമാരും 83024 സ്‌ത്രീ വോട്ടർമാരും ഒരു ട്രാൻസ്‌ജെൻഡറുമാണ് ഈ നിയോജകമണ്ഡലത്തിലുളളത്.
2011 ലെ നിയമസഭ തെരഞ്ഞെടുപ്പ്
മണ്ഡല രൂപീകരണത്തിന് ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ 99530 (68.97%) പേർ വോട്ട് ചെയ്തു. 38237 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയുടെ ആദ്യ എംഎൽഎ ആയി. പികെ കുഞ്ഞാലിക്കുട്ടിക്ക് 63138(63.44%) ഇടത് സ്വതന്ത്രൻ കെ.പി ഇസ്‌മയിലിന് 24856 (25.02%) വോട്ടും, എസ്.ഡി.പി.ഐ സ്ഥാനാർഥി അബ്‌ദുൽ മജീദ് ഫൈസിക്ക് 4682 (4.71%) ബിജെപി സ്ഥാനാർഥി സുബ്രഹ്മണ്യന് 3417 (3.43%) വോട്ടും ലഭിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ഉമ്മൻചാണ്ടി മന്ത്രിസഭയിലെ വ്യവസായ മന്ത്രിയുമായി.
നിയമസഭ തെരഞ്ഞെടുപ്പ് 2016