കേരളം

kerala

ETV Bharat / state

മലപ്പുറത്ത് വാഹന മോഷ്ടാവ് പിടിയിൽ - Vehicle thief arrested in Malappuram

ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് ടോട്ടല്‍ ലോസായ കാറുകള്‍ വാങ്ങി, അതേ നമ്പറിലേക്ക് മോഷ്ടിച്ച കാറുകളുടെ നമ്പര്‍ മാറ്റി മാര്‍ക്കറ്റ് വിലക്ക് വില്‍പ്പന നടത്തുകയാണ് ഇയാളുടെ രീതി

വഴിക്കടവിൽ വാഹന മോഷ്ടാവ് പിടിയിൽ  Vehicle thief arrested in Vazhikkadavu  Vehicle thief arrested in Malappuram  മലപ്പുറത്ത് വാഹന മോഷണം
സലാഹുദീന്‍

By

Published : Feb 28, 2021, 2:46 PM IST

മലപ്പുറം: വഴിക്കടവിൽ വാഹന മോഷ്ടാവ് പിടിയിലായി. പിടികിട്ടാപ്പുള്ളിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സലാഹുദീന്‍ എന്ന സലാഹ്( 55)ആണ് പിടിയിലായത്. 13 കൊല്ലമായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ വഴിക്കടവ് പൊലീസാണ് പിടികൂടിയത്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് ടോട്ടല്‍ ലോസായ കാറുകള്‍ വാങ്ങി, അതേ നമ്പറിലേക്ക് മോഷ്ടിച്ച കാറുകളുടെ നമ്പര്‍ മാറ്റി മാര്‍ക്കറ്റ് വിലക്ക് വില്‍പ്പന നടത്തുകയാണ് ഇയാളുടെ രീതി.

രണ്ടാം വിവാഹം കഴിച്ച്‌ 15 വര്‍ഷം മുമ്പ് പൂക്കോട്ടുംപാടത്ത് താമസിച്ചിരുന്ന പ്രതി മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നായി ഇരുപതോളം കാറുകളാണ് ഇത്തരത്തില്‍ മോഷ്ടിച്ച്‌ കടത്തിയത്. ബെംഗളൂരിവിലെ കുപ്രസിദ്ധ വാഹന മോഷ്‌ടാവ് കരീം ഭായിയും സംഘവുമാണ് വാഹനങ്ങള്‍ മോഷ്ടിച്ച്‌ സലാഹിന് എത്തിച്ച്‌ കൊടുത്തിരുന്നത്.

മഞ്ചേരി തുറക്കലിലെ തൃശൂര്‍ സ്വദേശിയുടെ വര്‍ക്ക് ഷോപ്പിലാണ് തരം മാറ്റല്‍ ജോലി ചെയ്തിരുന്നത്. കണ്ണൂരിലെ ഒരു പൊലീസ് ഓഫീസര്‍ കാറപകടത്തില്‍ മരണപ്പെട്ട കേസിലെ മാരുതി 800 കാര്‍, ടോട്ടല്‍ ലോസില്‍ എടുത്ത സലാഹ് വഴിക്കടവില്‍ നിന്ന് മോഷ്‌ടിച്ച റിട്ടയേഡ് എസ്ഐയുടെ മാരുതി ‌800 കാറില്‍ നമ്പര്‍ മാറ്റി വില്‍പ്പന നടത്തയിരുന്നു.

ABOUT THE AUTHOR

...view details