കേരളം

kerala

ETV Bharat / state

വാഹന പരിശോധന കര്‍ശനമാകുന്നു: മലപ്പുറത്ത് മാത്രം പിഴയിനത്തില്‍ ഈടാക്കിയത് 2,77,200 രൂപ - Vehicle inspection

എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡും വിവിധ സബ് ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

മലപ്പുറം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഇന്ന് മാത്രം പിഴയിട്ടത് 2,77,200 രൂപ. 379 Vehicle inspection strict: Malappuram alone: ​​Rs 2,77,200 Vehicle inspection മലപ്പുറത്ത് മാത്രം പിഴയിനത്തില്‍
വാഹന പരിശോധന കര്‍ശനമാകുന്നു

By

Published : Dec 2, 2019, 2:58 AM IST

മലപ്പുറം: ജില്ലയില്‍ നടന്ന വാഹന പരിശോധനയില്‍ ഞായറാഴ്‌ച മാത്രം പിഴയിനത്തില്‍ ഈടാക്കിയത് 2,77,200 രൂപ. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരം സംസ്ഥാനവ്യാപകമായി ഒരേസമയത്ത് നടത്തിയ പരിശോധനയിലാണ് ഇത്രയും തുക പിഴ ഈടാക്കിയത്. നിലമ്പൂര്‍, പെരിന്തല്‍മണ്ണ, മലപ്പുറം, കൊണ്ടോട്ടി, പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, മഞ്ചേരി, തുടങ്ങീ ഭാഗങ്ങളിലായിരുന്നു പരിശോധന. പരിശോധനയില്‍ ബസുകളില്‍ ടിക്കറ്റ് നല്‍കാത്തത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളും കണ്ടെത്തി. ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിച്ച നിയമ ലംഘനമുള്‍പ്പെടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കല്‍, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍, എയര്‍ ഹോണ്‍ ഉപയോഗം, രൂപഘടനാ മാറ്റം, ടാക്‌സ് അടക്കാത്ത വാഹനം നിരത്തിലിറക്കല്‍ , തീവ്രത കൂടിയ ഹെഡ്‌ലൈറ്റ് ഉപയോഗം തുടങ്ങീ നിയമ ലംഘനങ്ങളിലാണ് ഇത്രയും തുക പിഴയീടാക്കിയത്.

For All Latest Updates

ABOUT THE AUTHOR

...view details