കേരളം

kerala

ETV Bharat / state

ഷാജഹാന്‍ വധം, പൊലീസിന്‍റെ കൈയും കാലും കെട്ടിയിടാതെ അന്വേഷണം നടത്തണം, വി.ഡി സതീശന്‍

പാലക്കാട് ഷാജഹാന്‍ വധക്കേസില്‍ കൃത്യമായ അന്വേഷണം നടന്നാല്‍ പ്രതികളെ പിടികൂടാനാവുമെന്ന് പ്രതിപക്ഷ നേതാവ്.

By

Published : Aug 16, 2022, 12:21 PM IST

Updated : Aug 16, 2022, 1:07 PM IST

VD satheesan  VD satheesan speaks about shajahan murder case in malappuram  വി ഡി സതീശന്‍  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍  ഷാജഹാന്‍ വധം  ആസാദി കശ്‌മീര്‍  കെ ടി ജലീല്‍  ലോകായുക്ത  മലപ്പുറം വാര്‍ത്ത  മലപ്പുറം ജില്ലാ വാര്‍ത്തകള്‍  malappuram news  malappuram news updates  malappuram latest news  latest news in malappuram  kerala news updates  കേരള വാര്‍ത്തകള്‍  പാലക്കാട് ഷാജഹാന്‍ വധക്കേസില്‍ കൃത്യമായ അന്വേഷണം വേണമെന്ന് വിഡി സതീശന്‍  ഷാജഹാന്‍ വധക്കേസില്‍  പ്രതിപക്ഷ നേതാവ്
ഷാജഹാന്‍ വധം, പൊലീസിന്‍റെ കൈയ്യും കാലും കെട്ടിയിടാതെ അന്വേഷണം നടത്തണം, വി.ഡി സതീശന്‍

മലപ്പുറം: മലമ്പുഴയില്‍ സി.പി.എം പ്രാദേശിക നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിന്‍റെ കൈയും കാലും കെട്ടിയിടാതെ അന്വേഷണം നടത്തിയാല്‍ കുറ്റവാളികളെ പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണ്.

ഷാജഹാന്‍ വധം, പൊലീസിന്‍റെ കൈയ്യും കാലും കെട്ടിയിടാതെ അന്വേഷണം നടത്തണം, വി.ഡി സതീശന്‍

മയക്കുമരുന്ന്, കള്ളക്കടത്ത് തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ അധികരിച്ചിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഭരണകക്ഷി കുട പിടിച്ച് കൊടുക്കുകയാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു. ഒരുതരത്തിലും നടക്കാന്‍ പാടില്ലാത്ത രാജ്യദ്രോഹ പരാമര്‍ശമാണ് കെ.ടി ജലീല്‍ നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വതന്ത്ര ഇന്ത്യയില്‍ കശ്‌മീരിനെ കുറിച്ച് നല്ല നിലപാടുണ്ട്.

also read:ആസാദ് കശ്‌മീര്‍ പരാമര്‍ശം, കെ.ടി ജലീല്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് ശശി തരൂര്‍

ഇന്ത്യന്‍ താത്‌പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യമാണ് ജലീല്‍ പറഞ്ഞിട്ടുള്ളത്. സി.പി.എം നേതാക്കള്‍ അവര്‍ക്ക് പറയാന്‍ കഴിയാത്തത് ജലീലിനെ കൊണ്ട് പറയിപ്പിക്കുകയാണ്. കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിക്ക് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ചെയ്യലാണ് ജലീലിന്‍റെ ജോലിയെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

also read:ഷാജഹാന്‍ വധം, രണ്ടുപേര്‍ പിടിയില്‍, വധ ഭീഷണിയുണ്ടായിരുന്നതായി കുടുംബം

Last Updated : Aug 16, 2022, 1:07 PM IST

ABOUT THE AUTHOR

...view details