മലപ്പുറം: മഴക്കെടുതി രൂക്ഷമായ വാഴക്കാട്ട് രക്ഷാപ്രവർത്തനം ഏറ്റെടുത്ത് നാട്ടുകാർ. പൊലീസ് ബോട്ടും, ചെട്ടിപിടി, ചാലിയം, കടലുണ്ടി ഭാഗത്തെ മൽസ്യ തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. വെള്ളം ഉയർന്നതോടെ ചെറുതോണികളിൽ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പൊലീസ് ബോട്ട് അരീക്കോട് നിന്ന് വിട്ടു കിട്ടാത്തത് രക്ഷാപ്രവർത്തനത്തിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു സൃഷ്ടിച്ചു. ഡെപ്യൂട്ടി കലക്ടർ ഇടപെട്ടാണ് ബോട്ട് പിന്നീട് വാഴക്കാട്ടെക്കെത്തിച്ചത്. ഇതോടെ രക്ഷാപ്രവർത്തനം ദ്രുതഗതിയിലായി.
വാഴക്കാട്ട് രക്ഷാപ്രവർത്തനത്തിൽ സജീവമായി മത്സ്യത്തൊഴിലാളികളും നാട്ടുകാരും
പൊലീസ് ബോട്ട് അരീക്കോട് നിന്ന് വിട്ടുകിട്ടാത്തത് രക്ഷാപ്രവർത്തനത്തിൽ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു
വാഴക്കാട്ട് രക്ഷാപ്രവർത്തനത്തിൽ സജീവമായി മത്സ്യത്തൊഴിലാളികളും നാട്ടുകാരും
രണ്ടാം ദിനം വൈകുന്നേരത്തോടെയാണ് വലിയ ബോട്ടെത്തിക്കാൻ അധികൃതർക്കും ജനപ്രതിനിധികൾക്കുമായത്. ട്രോമാ കെയർ ബോട്ടിറക്കിയെങ്കിലും വഴിയില്‍ കുടുങ്ങിയതോടെ ഇവർ പെട്ടെന്ന് മടങ്ങി. അഞ്ച് ബോട്ടുകളിലാണ് മത്സ്യ തൊഴിലാളികൾ എത്തിയത്. വീടുകളുടെ രണ്ടാം നിലയിൽ കുടുങ്ങിയവരെ നാട്ടുകാരും മത്സ്യ തൊഴിലാളികളും പൊലീസും ചേർന്നാണ് രക്ഷപ്പെടുത്തിയത്.
Last Updated : Aug 14, 2019, 8:43 PM IST