കേരളം

kerala

ETV Bharat / state

ലോക്ക് ഡൗണ്‍ ലംഘിച്ചോ? എങ്കില്‍ പിടികൂടി ആന്‍റിജൻ ടെസ്റ്റിന് അയക്കും - വാഴക്കാട് പൊലീസ്

ലോക്ക് ഡൗണ്‍ നിയമം ലംഘിച്ച് മലപ്പുറത്ത് പുറത്തിറങ്ങാൻ ശ്രമിക്കരുത്. പണി പാളും. പുതുമയുള്ള നടപടിയുമായി വാഴക്കാട് പൊലീസ് രംഗത്തുണ്ട്

Vazhakadu police  antigen test  നിയമ ലംഘകർക്ക്‌ ആന്‍റിജൻ ടെസ്റ്റ്‌  വാഴക്കാട് പൊലീസ്  സൗജന്യ ആന്‍റിജൻ പരിശോധന
നിയമ ലംഘകരെ ആന്‍റിജൻ ടെസ്റ്റിന് അയച്ച്‌ വാഴക്കാട് പൊലീസ്

By

Published : May 26, 2021, 7:03 PM IST

മലപ്പുറം:നിയമ ലംഘനത്തിന് പിടികൂടുന്നവരെ മുഴുവൻ ആന്‍റിജൻ ടെസ്റ്റിന് അയച്ച്‌ വ്യത്യസ്‌ത പ്രവർത്തനങ്ങളിൽ നല്‍കി വാഴക്കാട് പൊലീസ്. ഓമാനൂർ പി.എച്ച്.സി യിൽ സൗജന്യ ആന്‍റിജൻ പരിശോധന കേന്ദ്രത്തിലേക്കാണ്‌ പിടികൂടുന്നവരെ അയക്കുന്നത്. അതിന് സമീപത്ത് തന്നെയാണ് ചെക്കിങ് പോയിന്‍റും സ്ഥാപിച്ചിരിക്കുന്നത്‌.

ALSO READ:സംസ്ഥാനത്ത് 28,798 പുതിയ കൊവിഡ് രോഗികള്‍

ഇൻസ്പെക്ടർ കെ സുഷീറിന്‍റെ നേതൃത്വത്തിലാണ്‌ പൊലീസ് സംഘം പരിശോധന നടത്തുന്നത്‌. ഇതോടെ ആളില്ലാതിരുന്ന പരിശോധന കേന്ദ്രവും സജീവമായി. അര മണിക്കൂർ കൊണ്ട് പതിനഞ്ചിലേറേ ആളുകളെയാണ്‌ നിയമ ലംഘനത്തിന് പിടികൂടിയത്‌.

ABOUT THE AUTHOR

...view details