മലപ്പുറം: വണ്ടൂർ പഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാർഡ് ഗ്രാമസഭയിൽ കൂട്ടത്തല്ല്. സംഘർഷത്തിൽ ഇരുപാർട്ടിയിലേയും പരിക്കേറ്റ എട്ടോളം പ്രവർത്തകരെ വണ്ടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളിക്കര കോളനി റോഡുമായി ബന്ധപ്പെട്ട വിഷയവും മുൻ എൽഡിഎഫ് ബ്ലോക്ക് അംഗം ലാപ്‌സ് ആക്കിയ 53 ലക്ഷത്തെപ്പറ്റിയും ഗ്രാമസഭയിൽ ഉന്നയിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. എന്നാൽ മെമ്പർ അരിമ്പ്ര മോഹനന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്ന് യുഡിഎഫ് ആരോപിച്ചു.
വണ്ടൂർ ഗ്രാമസഭയിൽ കൂട്ടത്തല്ല്; നിരവധി പേര്‍ക്ക് പരിക്ക്
കുളിക്കര കോളനി റോഡുമായി ബന്ധപ്പെട്ട വിഷയവും മുൻ എൽഡിഎഫ് ബ്ലോക്ക് അംഗം ലാപ്‌സ് ആക്കിയ 53 ലക്ഷത്തെപ്പറ്റിയും ഗ്രാമസഭയിൽ ഉന്നയിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
വണ്ടൂർ പഞ്ചായത്തിലെ 21-ാം വാർഡ് ഗ്രാമസഭയിൽ കൂട്ടത്തല്ല്; എട്ടോളം പ്രവർത്തകർ ആശുപത്രിയിൽ
അതേസമയം പിരിയാൻ നേരം ഏതാനും ഗുണ്ടകളെത്തി ഗ്രാമസഭ അലങ്കോലപ്പെടുത്താൻ ശ്രമിച്ചുവെന്നും മിനുട്ട്സ് അടക്കം വലിച്ചു കീറാൻ തുടങ്ങിയപ്പോൾ ഇടപ്പെട്ട പ്രവർത്തകരെ ആക്രമിക്കുകയാണ് ഉണ്ടായതെന്നുമാണ് വാർഡ് മെമ്പർ അരിമ്പ്ര മോഹനന്‍റെ വിശദീകരണം.