കേരളം

kerala

ETV Bharat / state

വണ്ടൂർ ഗ്രാമപഞ്ചായത്തിൽ മൂന്ന് ദിവസം സമ്പൂർണ ലോക്ക് ഡൗൺ - Lock down

ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് സമ്പൂർണ ലോക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.

വണ്ടൂരിൽ മൂന്നുദിവസത്തേക്ക് പൂട്ട് വീണു  മലപ്പുറം  വണ്ടൂർ ഗ്രാമപഞ്ചായത്ത്  ലോക് ഡൗൺ  സമ്പൂർണ ലോക് ഡൗൺ  Vandoor Grama Panchayat  Lock down  malappuram Lock down
വണ്ടൂർ ഗ്രാമപഞ്ചായത്തിൽ മൂന്ന് ദിവസം സമ്പൂർണ ലോക്ക് ഡൗൺ

By

Published : Aug 22, 2020, 6:49 PM IST

മലപ്പുറം: വണ്ടൂർ ഗ്രാമപഞ്ചായത്തിൽ മൂന്ന് ദിവസം സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തി. കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സാജിത പറഞ്ഞു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് സമ്പൂർണ ലോക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ അവശ്യസാധന കടകൾ രാവിലെ ഏഴ് മുതൽ 12 മണി വരെ തുറന്ന് പ്രവർത്തിക്കാം. മത്സ്യ, മാംസ മാർക്കറ്റുകൾ ഈ ദിവസങ്ങളിൽ തുറക്കാൻ അനുവദിക്കില്ല. ക്ലബുകൾ, വ്യാപാര സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ആളുകളെ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കും.

വണ്ടൂർ ഗ്രാമപഞ്ചായത്തിൽ മൂന്ന് ദിവസം സമ്പൂർണ ലോക്ക് ഡൗൺ

ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് മണി വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകൾ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്. വണ്ടൂർ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉറവിട മറിയാതെയും സമ്പർക്കത്തിലൂടെയുമുള്ള രോഗബാധിതരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് വണ്ടൂർ പഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 60 വയസ് കഴിഞ്ഞവരും 10 വയസിൽ താഴെയുള്ള കുട്ടികളും പരമാവധി വീട്ടിലിരിക്കുക. അനാവശ്യ യാത്രകൾ ഒഴിവാക്കാനും പ്രസിഡന്റ് നിർദേശിച്ചു. വണ്ടൂർ പൊലീസ് ഇൻസ്പെക്ടർ, വില്ലേജ് ഓഫിസർ, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവരും യോഗത്തിൽ പങ്കെടുത്തു

ABOUT THE AUTHOR

...view details