മലപ്പുറം:വേങ്ങര കുന്നുംപുറത്ത് മദ്രസയിലേക്ക് വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന വാന്‍ താഴ്‌ചയിലേക്ക് മറിഞ്ഞു. ഇരുപത് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന്(സെപ്‌തംബര്‍ 6) രാവിലെ ആറരയോടെയാണ് സംഭവം.
മദ്രസ വിദ്യാര്‍ഥികളുമായി പോയ വാന്‍ താഴ്‌ചയിലേക്ക് മറിഞ്ഞു - kerala news updates
ഇർശാദുൽ അനാം സുന്നി മദ്രസയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്.
മദ്രസ വിദ്യാര്‍ഥികളുമായി പോയ വാന്‍ താഴ്‌ചയിലേക്ക് മറിഞ്ഞു
കക്കാടംപുറം ഇർശാദുൽ അനാം സുന്നി മദ്രസയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട വാന്‍ താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
also read:ബിഹാറില്‍ ബോട്ടപകടം, 10 പേരെ കാണാതായി, തെരച്ചില്‍ ഊര്‍ജിതം