വത്സല നിലമ്പൂരിന്‍റെ ചെറുകഥാ സമാഹാരം പ്രാകശനം ചെയ്തു - Valsala Nilambur
കാഥാകാരിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പദ്മിനി ഗോപിനാഥ് അഡ്വ. ഗോവര്‍ദ്ധനന് പുസ്തകം നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു
മലപ്പുറം:എഴുത്തുകാരി വത്സല നിലമ്പൂരിന്‍റെ ചെറുകാഥാ സമാഹാരം പ്രാകശനം ചെയ്തു. "പാതിരാപൂക്കള്‍" എന്ന പേരിലാണ് പുസ്തകം പുറത്തിറക്കിയത്. ഹൃദയസ്പര്‍ശിയായ 12 ചെറുകഥകളുടെ സമാഹാരമാണ് പാതിരാപൂക്കള്‍. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായ വത്സല നിലമ്പൂരിനെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. ജെ.സി. ഡാനിയല്‍ നന്മ അവാര്‍ഡ്, നന്ദനം സാഹിത്യ വേദിയുടെ അവാര്‍ഡ്, മേല്‍പത്തൂര്‍ അവാര്‍ഡ്, ആര്‍ട്ടിസ്റ്റ് ആന്‍റ് റൈറ്റേഴ്‌സ് കള്‍ചറല്‍ ഫൗണ്ടേഷന്‍റെ അവാര്‍ഡ്, നാഷണല്‍ കള്‍ചറല്‍ ആന്‍റ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍റെ എ.പി.ജെ അബ്ദുല്‍ കലാം സേവാശ്രീ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. മുംബൈയില്‍ 35 വര്‍ഷം ചരിത്ര അധ്യാപികയായിരുന്നു. കാഞ്ചീരവം ആകാശവാണി ശ്രോതാക്കളുടെ ആസ്വാദന ഗ്രൂപ്പ് മലപ്പുറം ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് തുടങ്ങിയ നിലകളിലും പ്രവർത്തിക്കുന്നു. ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പദ്മിനി ഗോപിനാഥ് അഡ്വ. ഗോവര്‍ദ്ധനന് പുസ്തകം നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. നിലമ്പൂര്‍ വീട്ടിക്കുത്തിലെ വസതിയില്‍ നടന്ന ചടങ്ങില്‍ അശ്വതി ഗോപിനാഥ് ഗ്രന്ഥകര്‍ത്താവിനെയും പുസ്തകവും പരിചയപ്പെടുത്തി. ഡിവിഷന്‍ കൗണ്‍സിലര്‍ മുജീബ് ദേവശ്ശേരി, ഫ്രാന്‍സിസ്, പ്രദീപ്, ശബരീശന്‍, പ്രസാദ്, ഹരിദാസ് നായര്‍, രാജീവ്, ഉണ്ണി,ബാബു, ലത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.