മലപ്പുറം: തൃശൂർ-കോഴിക്കോട് ദേശീയപാതയിൽ വളാഞ്ചേരിക്കടുത്ത് പാണ്ടികശാല ചോലവളവിൽ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് മരണം. നാല് പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. കർണാടകയിലെ ഹിരിയൂർ സ്വദേശികളായ പാണ്ടൂരംഗ (34), പ്രഭാകർ (50) എന്നിവരാണ് മരിച്ചത്. കേരളത്തിലേക്ക് വിനോദയാത്രക്കായി എത്തിയതായിരുന്നു ഇവര്‍. ചൊവ്വാഴ്‌ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.
വളാഞ്ചേരിയില്‍ വാഹനാപകടം; രണ്ട് കർണാടക സ്വദേശികൾ മരിച്ചു - മലപ്പുറം വാർത്തകൾ
അപകടത്തില്‍ നാല് പേർക്ക് പരിക്ക്. രണ്ട് പേര്‍ക്ക് ഗുരുതരം
വളാഞ്ചേരി ചോലവളവിൽ വാഹനാപകടത്തിൽ രണ്ട് കർണാടക സ്വദേശികൾ മരിച്ചു
പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഹിരിയൂർ നഗരസഭയിലെ കൗൺസിലറാണ് മരിച്ചവരിലൊരാൾ. അവിനാശ് (39), രംഗനാഥ് (34), സദ്ദാം (29), കലുന കുമാർ (30), രംഗസ്വാമി (40),സയ്യിദ് സലാവുദ്ദീൻ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.