മലപ്പുറം: വളാഞ്ചേരി ടൗണിൽ നടന്ന വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. പൊലീസുകാരനായ കണ്ടനകം സ്വദേശി പുളിയൻകോടത്ത് മുഹമ്മദ് മുസ്‌തഫ(29), ബൈക്കിന്‍റെ ഡ്രൈവർ ചാപ്പനങ്ങാടി കല്ലിങ്ങൽ സിറാജുദീൻ(25) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറഴ്‌ച 12.30ഓടെയാണ് അപകടം നടന്നത്.
വളാഞ്ചേരി ടൗണിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക് - valancherry town accident
ഞായറഴ്‌ച 12.30ഓടെയാണ് അപകടം നടന്നത്.
വളാഞ്ചേരി ടൗണിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
ലോക്ക്‌ഡൗണിനോട് അനുബന്ധിച്ച് നടന്ന വാഹന പരിശോധനയ്‌ക്കിടെയായിരുന്നു അപകടം. കോട്ടക്കൽ ഭാഗത്ത് നിന്ന് അമിത വേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സംഭവത്തിൽ ബൈക്കിന്‍റെ ഡ്രൈവറിനെതിരെ കേസെടുക്കുകയും ബൈക്ക് കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു.