മലപ്പുറം: തുടർച്ചയായി 32-ാം വർഷവും റംസാൻ വ്രതമെടുകുകയാണ് വളാഞ്ചേരി സ്വദേശി തോട്ടീരി പൊന്നാരത്ത് വീട്ടിൽ പ്രഭാകരൻ. റംസാൻ നോമ്പ് എടുത്തു തുടങ്ങിയതു മുതൽ ഇതേവരെ പ്രഭാകരൻ വ്രതാനുഷ്‌ഠാനത്തിന് യാതൊരു വിധ മുടക്കവും വരുത്തിയിട്ടില്ല.
തുടർച്ചയായ 32-ാം വർഷവും റംസാൻ വ്രതം മുടക്കാതെ വളാഞ്ചേരി സ്വദേശി - malappuram
തന്‍റെ വീട്ടിൽ നില വിളക്കുകൾക്കൊപ്പം മക്കയുടെ പ്രതീകവും ഇദ്ദേഹം സൂക്ഷിക്കുന്നുണ്ട്
തുടർച്ചയായ 32ാം വർഷവും റംസാൻ വ്രതം മുടക്കാതെ വളാഞ്ചേരി സ്വദേശി
ജീവകാരുണ്യ പ്രവർത്തകനായ പ്രഭാകരൻ എല്ലാ വർഷവും ജാതി മത ഭേദമന്യേ തന്‍റെ എല്ലാ സുഹൃത്തുക്കളേയും വിളിച്ച് നോമ്പ് തുറയും നടത്തുമായിരുന്നു. എന്നാൽ കൊവിഡ് ഭീതി കാരണം ഈ വർഷം സുഹൃത്തുക്കളോടൊപ്പം നോമ്പ് തുറക്കാൻ കഴിയാത്ത വിഷമത്തിലാണ് പ്രഭാകരൻ. തന്‍റെ വീട്ടിൽ നില വിളക്കുകൾക്കൊപ്പം മക്കയുടെ പ്രതീകവും പ്രഭാകരൻ സൂക്ഷിക്കുന്നുണ്ട്.
Last Updated : May 4, 2020, 3:37 AM IST