കേരളം

kerala

ETV Bharat / state

ബേപ്പൂര്‍ സുല്‍ത്താന്‍റെ രചനയും സംവിധാനവും; മാജിക് റാലിയുടെ ഓര്‍മകളില്‍ ആര്‍.കെ.മലയത്ത്

വൈക്കം മുഹമ്മദ് ബഷീറിന്‍റെ നേതൃത്വത്തിലുള്ള വർഗീയ വിരുദ്ധ മാജിക് റാലിയുടെ ചരിത്രവും പിന്നാമ്പുറ കഥകളും പങ്കുവെച്ച് മജീഷ്യന്‍ ആർ.കെ.മലയത്ത്

vailom muhammed basheer  rk malayath  magic rally  വർഗീയ വിരുദ്ധ മാജിക് സംസ്ഥാന റാലി  മജീഷ്യൻ ആർ.കെ.മലയത്ത്  ഇ.കെ.നായനാർ മുഖ്യമന്ത്രി  1987 മാർച്ച് 26  വൈക്കം മുഹമ്മദ് ബഷീര്‍  ബേപ്പൂർ സുൽത്താന്‍  വർഗീയ വിരുദ്ധ മാജിക് റാലി  ജോൺസൺ ഐരൂര്‍  കേരളാ ജേസീസ്
ബേപ്പൂര്‍ സുല്‍ത്താന്‍റെ രചനയും സംവിധാനവും; മാജിക് റാലിയുടെ ഓര്‍മകളില്‍ ആര്‍.കെ.മലയത്ത്

By

Published : May 5, 2020, 10:54 AM IST

Updated : May 5, 2020, 2:03 PM IST

മലപ്പുറം: ബേപ്പൂർ സുൽത്താന്‍റെ രചനയിലും സംവിധാനത്തിലും പിറന്ന വർഗീയ വിരുദ്ധ മാജിക് റാലിയുടെ തിളക്കമാർന്ന ഓർമയിലാണ് മജീഷ്യൻ ആർ.കെ.മലയത്ത്. തന്‍റെ ജീവിതം മാറ്റിമറിച്ച ആ മാജിക് റാലിയുടെ ചരിത്രവും പിന്നാമ്പുറ കഥകളും ഈ കൊവിഡ് കാലത്ത് പങ്കുവെക്കുകയാണ് കേരളത്തിലെ തന്നെ മികച്ച മജീഷ്യരിലൊരാൾ.

ബേപ്പൂര്‍ സുല്‍ത്താന്‍റെ രചനയും സംവിധാനവും; മാജിക് റാലിയുടെ ഓര്‍മകളില്‍ ആര്‍.കെ.മലയത്ത്

1987 മാർച്ച് 26ന് തിരുവനന്തപുരത്ത് ഇ.കെ.നായനാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കോഴിക്കോട്ടെ വീട്ടില്‍ വർഗീയതക്കെതിരെ മാജിക്കിനെ ഉപയോഗപ്പെടുത്താനുള്ള തിരക്കിട്ട ചർച്ചയിലായിരുന്നു മലയാളത്തിന്‍റെ പ്രിയ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍. ചര്‍ച്ചകൾക്കൊടുവില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള വർഗീയ വിരുദ്ധ മാജിക് റാലി നടത്താനുള്ള തീരുമാനത്തിലെത്തിച്ചേര്‍ന്നു. ആർ.കെ.മലയത്തും ഹിപ്‌നോട്ടിസ്റ്റായ ജോൺസൺ ഐരൂരുമായിരുന്നു ബഷീറിന്‍റെ ചിന്തകൾക്ക് കരുത്ത് പകർന്നത്.

റാലിയിൽ അവതരിപ്പിച്ച മാജിക്ക് ഇനങ്ങളുടെ തിരഞ്ഞെടുപ്പും സംഭാഷണങ്ങളുമെല്ലാം ബഷീറിന്‍റെ മേല്‍നോട്ടത്തിലായിരുന്നു. ഫൈനൽ റിഹേഴ്‌സലും അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ച് നടന്നു. മെയ് മൂന്നിന് കാസർകോട് നിന്നും ആരംഭിച്ച വർഗീയ വിരുദ്ധ മാജിക് റാലി സംസ്ഥാനത്ത് 101 കേന്ദ്രങ്ങളിൽ പ്രദർശിപ്പിച്ചു. മെയ് 12ന് തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുമ്പിൽ ബേപ്പൂർ സുൽത്താനെ സാക്ഷി നിർത്തി റാലി അവസാനിച്ചു. കേരളാ ജേസീസിൻ്റെ ആഭിമുഖ്യത്തിലായിരുന്നു റാലി സംഘടിപ്പിച്ചത്. ബഷീര്‍ തന്‍റെ സ്വന്തം കൈപ്പടയിലെഴുതിയ ക്ഷണക്കത്ത് അന്ന് സാഹിത്യ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. 'മഹത്തുക്കളെ...മാജിക് കാണാൻ ആഗ്രഹമുണ്ടോ, എങ്കിൽ വരിക, കാശൊന്നും തരണ്ട. ഫ്രീ...എന്ന് തുടങ്ങുന്ന 33 വർഷം പഴക്കമുള്ള ആ കത്ത് നിലമ്പൂരിലെ വീട്ടില്‍ മലയത്ത് ഇന്നും നിധി പോലെ കാത്തുസൂക്ഷിക്കുന്നു.

Last Updated : May 5, 2020, 2:03 PM IST

ABOUT THE AUTHOR

...view details