മലപ്പുറം :നിലമ്പൂർ എംഎൽഎ പിവി അൻവർ നിയമസഭയില്‍ എത്താത്തത്തുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ വിഷയത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍. എംഎല്‍എയെ കുറിച്ച് തനിക്ക് ഒരു വിവരവും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്‍വര്‍ ആഫ്രിക്കയില്‍ ആണോ എന്ന് അദ്ദേഹത്തെ പിന്തുണച്ച നേതാക്കള്‍ പറയണം.
അല്ലെങ്കില്‍ അദ്ദേഹത്തെ മാധ്യമങ്ങള്‍ തന്നെ കണ്ടുപിടിക്കണം. അതുമല്ലെങ്കില്‍ അന്‍വറിനെ ഉയര്‍ത്തിക്കാട്ടി വോട്ട് നേടിയ പാർട്ടിയോട് ചോദിക്കണം. ഇത്തരം ആളുകളെ ജനപ്രതിനിധിയാക്കിയ നേതാക്കള്‍ എങ്ങനെ നാട്ടുകാരുടെ മുഖത്ത് നോക്കുമെന്നും അദ്ദേഹം പരിഹസിച്ചു.