കേരളം

kerala

ETV Bharat / state

Waqaf Board Controversy : 'പള്ളികളില്‍ പ്രതിഷേധം വേണ്ട' ; മുത്തുക്കോയ തങ്ങളുടെ പ്രസ്‌താവന സ്വാഗതാർഹമെന്ന് വി അബ്‌ദുറഹിമാൻ - വഖഫ് ബോർഡ് നിയമനം

Waqaf Board Appointments | Minister V abdul Rahman | Jifri Muthukkoya Thangal | മുത്തുക്കോയ തങ്ങളുടെ പ്രസ്‌താവന അവസരോചിതവും സ്വാഗതാർഹവുമെന്ന്‌ മന്ത്രി വി അബ്‌ദുറഹിമാൻ

Waqaf Board Appointments  minister v abdul rahman welcomes samastha statement  jifri muthukoya thangal against protest inside mosque  മുത്തുക്കോയ തങ്ങളുടെ പ്രസ്‌താവന സ്വാഗതാർഹം  വഖഫ് മന്ത്രി വി അബ്‌ദുറഹിമാൻ  വഖഫ് ബോർഡ് നിയമനം
Waqaf Board Appointments: മുത്തുക്കോയ തങ്ങളുടെ പ്രസ്‌താവന സ്വാഗതാർഹം: മന്ത്രി വി അബ്‌ദുറഹിമാൻ

By

Published : Dec 2, 2021, 7:48 PM IST

മലപ്പുറം :Waqaf Board Appointments വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന കേരള സംസ്ഥാന ജംഇയത്തുൽ ഉലമ പ്രസിഡന്‍റ്‌ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാട് സ്വാഗതാർഹവും അവസരോചിതവും ദീർഘവീക്ഷണത്തോടെയുള്ളതുമെന്ന് കായിക- വഖഫ് ബോർഡ് മന്ത്രി വി.അബ്‌ദുറഹിമാൻ. പള്ളികൾ ആരാധനാലയങ്ങളാണ്. എല്ലാ പള്ളികളിലും എല്ലാ വിഭാഗം ആളുകളും എത്താറുണ്ട്. Minister V abdul Rahman.

Jifri Muthukkoya Thangal : കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകളും വിഭാഗങ്ങളും സൗഹാർദത്തോടെയാണ് ജീവിക്കുന്നത്. പരസ്‌പരം ബഹുമാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നുണ്ട്. ഈ സൗഹാർദ അന്തരീക്ഷം ഇല്ലാതാക്കി ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കി ജ്യേഷ്‌ഠാനുജന്‍മാരെ തമ്മിൽ തല്ലിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവർക്കെതിരെയുള്ള മുന്നറിയിപ്പ് കൂടിയാണ് മുത്തുക്കോയ തങ്ങളുടെ നിലപാട്.

Waqaf Board Appointments: മുത്തുക്കോയ തങ്ങളുടെ പ്രസ്‌താവന സ്വാഗതാർഹം: മന്ത്രി വി അബ്‌ദുറഹിമാൻ

ALSO READ:Waqaf Board Appointments: വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കണം; പ്രതിഷേധവുമായി മത നേതാക്കള്‍

വഖഫ് ബോർഡ് നിയമനമുൾപ്പടെയുള്ള വിഷയങ്ങളിൽ മുസ്‌ലിം സംഘടനകളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാണ്. ഈ അവസരം ഉപയോഗപ്പെടുത്താതെ എടുത്തുചാടി പള്ളികൾ പ്രതിഷേധ ഇടമാക്കുന്നത് ദുഷ്‌ടലാക്കോടെയാണ്. സർക്കാർ തീരുമാനങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള അവസരമുണ്ടെന്നിരിക്കെ ആരാധനാലയങ്ങളിൽ സംഘർഷങ്ങളുണ്ടാക്കി സാമൂഹിക ഐക്യം ഇല്ലാതാക്കി കേരളത്തെ കലാപഭൂമിയാക്കി മാറ്റാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയണം.

പള്ളികളും വഖഫ് സ്വത്തുക്കളും ഏതെങ്കിലും ഒരു വിഭാഗത്തിന്‍റേതല്ല. മഹല്ലുകളിൽ താമസിക്കുന്ന ന്യൂനപക്ഷത്തിന്‍റെയും ഭൂരിപക്ഷത്തിന്‍റെയും അവകാശങ്ങൾ ഒരു പോലെ സംരക്ഷിക്കപ്പെടണം. മതത്തിൽ യാതൊരു തരത്തിലുള്ള ബലാൽകാരത്തിനും സ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details