മലപ്പുറം: രണ്ടാം പിണറായി മന്ത്രിസഭയിലെ നിയുക്ത മന്ത്രിയും താനൂർ എംഎൽഎയുമായ വി അബ്ദുറഹ്മാന്‍ ആശുപത്രി വിട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച വൈകിട്ട് ആറോടെയാണ് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി വിട്ട വി അബ്ദുറഹ്മാന്‍ സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരത്തേക്ക് തിരിച്ചതായി സിപിഎം മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് അംഗം ഇ. ജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വെച്ച് അദ്ദേഹം മാധ്യമങ്ങളെ കാണും.
നിയുക്ത മന്ത്രി വി അബ്ദുറഹ്മാന്‍ ആശുപത്രി വിട്ടു - എൽഡിഎഫ് മന്ത്രിമാർ
ആശുപത്രി വിട്ട വി അബ്ദുറഹ്മാന്‍ സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരത്തേക്ക് തിരിച്ചതായി സിപിഎം മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് അംഗം ഇ. ജയന്‍ അറിയിച്ചു.
നിയുക്ത മന്ത്രി വി അബ്ദുറഹ്മാന്‍ ആശുപത്രി വിട്ടു
Last Updated : May 19, 2021, 10:18 PM IST