കോഴിക്കോട്: ഉപയോഗിച്ച പിപിഇ കിറ്റുകൾ കരിപ്പൂർ വിമാനത്താവളത്തിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. വിമാനത്താവളത്തിലെ കാന്‍റീന് സമീപത്താണ് ഉപയോഗിച്ച പിപിഇ കിറ്റുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ടെർമിനൽ മാനേജർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എയർപോർട്ട് മാനേജര്‍ ഉൾപ്പെടെ 51 ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ നിരീക്ഷണത്തിൽ കഴിയവെയാണ് ഗുരുതര വീഴ്‌ച.
ഉപയോഗിച്ച പിപിഇ കിറ്റുകൾ കരിപ്പൂർ വിമാനത്താവളത്തിൽ വലിച്ചെറിഞ്ഞ നിലയിൽ - ആരോഗ്യ വകുപ്പ്
ടെർമിനൽ മാനേജർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എയർപോർട്ട് മാനേജര്‍ ഉൾപ്പെടെ 51 ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ നിരീക്ഷണത്തിൽ കഴിയവെയാണ് ഗുരുതര വീഴ്‌ച

കരിപ്പൂർ വിമാനത്താവളത്തിൽ ഉപയോഗിച്ച പിപിഇ കിറ്റുകൾ വലിച്ചെറിഞ്ഞ നിലയിൽ
ഉപയോഗിച്ച കിറ്റുകൾ സംഭരിക്കുന്ന ബാസ്‌ക്കറ്റുകൾ നിറഞ്ഞതിനെ തുടർന്നാണ് ഇവ പുറത്ത് ഉപേക്ഷിച്ചതെന്നാണ് സൂചന. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പിപിഇ കിറ്റുകൾ ധരിക്കുന്നതിനും നിർമാർജനം ചെയ്യുന്നതിനും കൃത്യമായ മാനദണ്ഡങ്ങളുള്ളപ്പോഴാണ് രോഗവ്യാപനത്തിന് കാരണമായേക്കാവുന്ന രീതിയിൽ കിറ്റുകൾ വിമാനത്താവളത്തിൽ ഉപേക്ഷിച്ചിരിക്കുന്നത്. ഗുരുതര സാഹചര്യം നിലനിൽക്കുമ്പോൾ കർശന സുരക്ഷാസംവിധാനമുള്ള വിമാനത്താവളത്തിൽ തന്നെ ഇത്തരത്തിലുള്ള ഒരു വീഴ്‌ച ഉണ്ടായതില്‍ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.