മലപ്പുറം : എടവണ്ണപാറ ബസ് സ്റ്റാന്‍ഡിനു സമീപത്തെ പറമ്പില്‍ യാത്രക്കാരും ബസ് ജീവനക്കാരും മലമൂത്ര വിസർജനം നടത്തുന്നതില്‍ പ്രതിഷേധവുമായി സ്ഥലം ഉടമ.
പൊതുശൗചാലയം ഉപയോഗിക്കാതെ പൊതുജനം; പ്രതിഷേധവുമായി സ്ഥലം ഉടമ - malappuram edavannappara
ബസ് സ്റ്റാന്‍ഡില്‍ ശൗചാലയം ഉണ്ടെങ്കിലും ആളുകൾ അത് ഉപയോഗിക്കില്ലെന്ന് നാസർ പറയുന്നു. ഇവിടെ സ്‌ത്രീകൾക്ക് മാത്രമായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച് പഞ്ചായത്തിന് കൈമാറിയ ഷീ ടോയ്‌ലറ്റും ഉപയോഗശൂന്യമാണ്.
![പൊതുശൗചാലയം ഉപയോഗിക്കാതെ പൊതുജനം; പ്രതിഷേധവുമായി സ്ഥലം ഉടമ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4293896-thumbnail-3x2-edav.jpg)
എടവണ്ണപാറ ബസ് സ്റ്റാന്‍ഡിനു പുറകിൽ പൊതു സ്ഥലത്ത് മലമൂത്രവിസർജനം നടത്തുന്നു
പൊതുശൗചാലയം ഉപയോഗിക്കാതെ പൊതുജനം; പ്രതിഷേധവുമായി സ്ഥലം ഉടമ
ബസ് സ്റ്റാന്‍ഡിനു പിന്നില്‍ അല്‍ ജമാല്‍ നാസർ എന്നയാൾ കുടിവെള്ള വിതരണത്തിന് സൗജന്യമായി കുഴിച്ച് നൽകിയ കിണറിനരികിലും സമീപത്തെ തോട്ടിലുമാണ് ബസ് ജീവനക്കാരും യാത്രക്കാരും മലമൂത്രവിസർജനം നടത്തുന്നത്. ബസ് സ്റ്റാന്‍ഡില്‍ ശൗചാലയം ഉണ്ടെങ്കിലും ആളുകൾ അത് ഉപയോഗിക്കില്ലെന്ന് നാസർ പറയുന്നു. ഇവിടെ സ്‌ത്രീകൾക്ക് മാത്രമായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച് പഞ്ചായത്തിന് കൈമാറിയ ഷീ ടോയ്‌ലറ്റും ഉപയോഗശൂന്യമാണ്.
Last Updated : Aug 30, 2019, 11:52 PM IST