മലപ്പുറം: തിരൂരങ്ങാടി ചേളാരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുപ്പത് പേർ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പിതാവിന്‍റെ ഒത്താശയോടെ മുപ്പതിലേറെ പേര്‍ പീഡിപ്പിച്ചെന്നാണ് പരാതി. മേലേചേളാരിയിലെ കുടല്‍കുഴിമാട് വീട്ടില്‍ അഷ്‌റഫ്(36), ചേളാരി ചെനക്കലങ്ങാടിയിലെ കരുമ്പില്‍ ഷൈജു(38) എന്നിവരും പീഡനത്തിനിരയായ കുട്ടിയുടെ പിതാവുമാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തു. കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം തിരൂരങ്ങാടി പൊലീസ് ആരംഭിച്ചു.
പന്ത്രണ്ടുകാരി പീഡനത്തിനിരയായ സംഭവം; മൂന്ന് പേർ അറസ്റ്റില്‍ - മലപ്പുറം ചേളാരി
മാതാപിതാക്കളുടെ ഒത്താശയോടെ രണ്ട് വർഷമായി കുട്ടിയെ പീഡിപ്പിച്ചത് മുപ്പതിലധികം പേരെന്ന് പൊലീസ്
ഐപിസി 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നിൽ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പലഘട്ടങ്ങളിലായി മാതാപിതാക്കളുടെ സഹായത്തോടെ മുപ്പതിലധികം പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. രണ്ട് വര്‍ഷമായി കുട്ടി പീഡനത്തിന് ഇരയാകുന്നുണ്ട്. കുട്ടിയില്‍ നിന്നും വിവരമറിഞ്ഞ അധ്യാപകരാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസിന് വിവരം കൈമാറുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതിനാൽ വിശദമായ അന്വേഷണം വേണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
TAGGED:
മലപ്പുറം ചേളാരി