മലപ്പുറം: മഞ്ചേരി ആലുക്കലിലെ താരങ്ങളാണ് ഉണ്ണിഹസനും അദ്ദേഹത്തിന്‍റെ കുതിരകളും. 65 വയസുള്ള ഉണ്ണി ഹസന്‍ നാട്ടിലെ കല്യാണങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കുമെല്ലാം പോകുന്നത് തന്‍റെ കുതിരപ്പുറത്താണ്. കൃഷിക്കാരനായ ഉണ്ണി ഹസന്‍റെ വലിയ ആഗ്രഹമായിരുന്നു കുതിരയെ വേണമെന്നുള്ളത്.
65ാം വയസിലും കുതിര സവാരി; നാട്ടിലെ താരമായി ഉണ്ണിഹസ്സന്‍ - കുതിര സവാരി നടത്തി ഉണ്ണി ഹസന്‍
65 വയസുള്ള ഉണ്ണി ഹസന്‍ നാട്ടിലെ കല്യാണങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കുമെല്ലാം പോകുന്നത് തന്‍റെ കുതിരപ്പുറത്താണ്. റാണി, ടിപ്പു എന്ന് പേരുള്ള രണ്ട് കുതിരകളാണ് അദ്ദേഹത്തിന് സ്വന്തമായുള്ളത്.
65ാം വയസിലും കുതിര സവാരി; നാട്ടിലെ താരമായി ഉണ്ണിഹസ്സന്‍
ഒടുവില്‍ റാണി എന്ന് പേരുള്ള ഒരു കുതിരയെ സ്വന്തമാക്കി. പിന്നീടാണ് ടിപ്പു എന്ന് പേരുള്ള മറ്റൊരു കുതിരയെ വാങ്ങിയത്. കൃഷിപ്പണിക്കിടെ ഒഴിവ് കിട്ടുന്ന സമയത്താണ് ഉണ്ണി ഹസ്സൻ കുതിരകളെ പരിപാലിക്കുന്നത്. നാട്ടില്‍ കുതിര സവാരി പഠിക്കാന്‍ താത്പര്യമുള്ളവരെ പഠിപ്പിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.
Also Read: 'കൗതുകമായി ഐഷയും ദുല്‍ദുലും' പെരിങ്ങോടെ കുതിര പ്രസവത്തിന്‍റെ വിശേഷങ്ങള്‍