എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷോണ്‍ ജോര്‍ജ് - ക്രിമിനൽ റിക്രൂട്ട്മെന്‍റ് ഏജൻസി
എസ്എഫ്ഐയുടേത് ക്യാമ്പസ് രാഷ്ട്രീയം അലങ്കോലപ്പെടുത്താനുള്ള ശ്രമം ആണെന്ന് ഷോൺ ജോർജ് പറഞ്ഞു.
![എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷോണ്‍ ജോര്‍ജ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3838678-892-3838678-1563121406431.jpg)
ഷോൺ ജോർജ്
മലപ്പുറം: എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുവജന പക്ഷം സെക്കുലർ സംസ്ഥാന ജനറൽ സെക്രട്ടറി ഷോൺ ജോർജ്. സിപിഎമ്മിന്‍റെ ക്രിമിനൽ റിക്രൂട്ട്മെന്‍റ് ഏജൻസി ആണ് എസ്എഫ്ഐയെന്ന് ഷോണ്‍ ജോര്‍ജ് ആരോപിച്ചു. ക്യാമ്പസ് രാഷ്ട്രീയം അലങ്കോലപ്പെടുത്താൻ ഉള്ള ശ്രമമാണ് എസ്എഫ്ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഘടകകക്ഷി വിദ്യാർഥി സംഘടനക്ക് പോലും യൂണിവേഴ്‌സിറ്റി കോളജിൽ പ്രവർത്തനാനുമതി നിഷേധിച്ച സംഘടനയാണ് എസ്എഫ്ഐയെന്നും ഷോണ്‍ ജോര്‍ജ് മലപ്പുറത്ത് പറഞ്ഞു.
എസ്എഫ്ഐ സിപിഎമ്മിന്‍റെ ക്രിമിനൽ റിക്രൂട്ട്മെന്‍റ് ഏജൻസിയെന്ന് ഷോൺ ജോർജ്