കേരളം

kerala

ETV Bharat / state

കൂട്ടിലങ്ങാടിയില്‍ യുഡിഎഫിന് ജയം - udf win news

പഞ്ചായത്തിലെ 19 സീറ്റുകളില്‍ 14 യുഡിഎഫ്‌ നേതൃത്വം സ്വന്തമാക്കി

യുഡിഎഫിന് ജയം വാര്‍ത്ത കൂട്ടിലങ്ങാടിയില്‍ യുഡിഎഫ് വാര്‍ത്ത udf win news udf at kootilngadi news
വോട്ട്

By

Published : Dec 17, 2020, 5:37 AM IST

മലപ്പുറം: കൂട്ടിലങ്ങാടി പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. 14 സീറ്റുകളിലാണ് യുഡിഎഫ് ജയിച്ചത്. മുസ്‌ലിം ലീഗ് ഒമ്പതും കോണ്‍ഗ്രസ് രണ്ടും സീറ്റുകളില്‍ ജയിച്ചു. പ്രാദേശിക തലത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ്‌ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ശേഷിക്കുന്ന സീറ്റുകളിലെ ജയം.

19 വാര്‍ഡുകളുള്ള കൂട്ടിലങ്ങാടിയില്‍ കഴിഞ്ഞ തവണ വെല്‍ഫെയര്‍-എല്‍ഡിഎഫ് സഖ്യം 10 സീറ്റുകള്‍ നേടിയാണ് അധികാരത്തിലേറിയത്. അന്ന് രണ്ട് സീറ്റുകളില്‍ സ്വതന്ത്രരായി ജയിച്ച വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വൈസ് പ്രസിഡന്‍റ് സ്ഥാനവും എല്‍ഡിഎഫ് നല്‍കിയിരുന്നു.

ABOUT THE AUTHOR

...view details