മലപ്പുറം: വിവാദങ്ങൾക്കിടയിൽ മലപ്പുറത്ത് യു.ഡി.എഫ്-വെൽഫെയർ പാർട്ടി ധാരണ. പ്രാദേശിക തല ചർച്ചകൾ പൂർത്തിയായതോടെ പലയിടത്തും യു.ഡി.എഫിനായി വെൽഫെയർ പാർട്ടി സ്വന്തം ചിഹ്നത്തിൽ മത്സരിക്കും. ഭൂരിഭാഗം സ്ഥലത്തും സീറ്റുകൾ വിട്ടുകൊടുത്തത് മുസ്ലിം ലീഗാണ്. വെൽഫെയർ പാർട്ടിയുമായി പ്രാദേശിക തലത്തിൽ ധാരണയില്ലെന്ന് കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കൾ ആവർത്തിക്കുന്നതിനിടയിലാണ് മലപ്പുറത്തെ പല തദ്ദേശഭരണ സ്ഥാപനങ്ങളിലും സഖ്യത്തോടെ സ്ഥാനാർഥികൾ പ്രചാരണ പരിപാടികൾ ആരംഭിച്ചത്.
മലപ്പുറത്ത് യു.ഡി.എഫ്-വെൽഫെയർ പാർട്ടി ധാരണ - UDF-Welfare Party agreement
പലയിടത്തും യു.ഡി.എഫിനായി വെൽഫെയർ പാർട്ടി സ്വന്തം ചിഹ്നത്തിൽ മത്സരിക്കും
യു.ഡി.ഫിനായി വെൽഫയർ പാർട്ടി സ്വന്തം ചിഹ്നത്തിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കും. മറ്റിടങ്ങളിൽ യു.ഡി.ഫ് സ്ഥാനാർഥികൾക്ക് നിരുപാധിക പിന്തുണ നൽകും. പല സ്ഥലങ്ങളിലും ഇതിനോടകം മുസ്ലിം ലീഗ് സ്വന്തം സീറ്റുകൾ വെൽഫെയർ പാർട്ടിക്ക് വിട്ടുനൽകിയിട്ടുണ്ട്. യു.ഡി.ഫ് സ്വതന്ത്ര സ്ഥാനാർഥി എന്ന പേരിലാണ് വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുക. തുടക്കം മുതൽ വെൽഫെയർ പാർട്ടി സഖ്യത്തിന് ലീഗ് ശ്രമം നടത്തിയിരുന്നു. ഈ നീക്കത്തെ സി.പി.എം രാഷ്ട്രീയമായി നേരിടുകയും സമസ്ത അടക്കമുള്ള മുസ്ലിം സംഘടനകൾ എതിർപ്പുമായി രംഗത്തുവരികയും ചെയ്തു. ഇതേ തുടർന്നാണ് പരസ്യമായ ധാരണ വേണ്ട എന്ന നിലപാടിൽ ലീഗ് നേതൃത്വം എത്തിയത്.