കരുവാരക്കുണ്ടിൽ യുഡിഎഫ് റോഡ് ഷോ - malappuram road show news
വണ്ടൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എ.പി.അനിൽകുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നടന്ന റോഡ് ഷോക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി
![കരുവാരക്കുണ്ടിൽ യുഡിഎഫ് റോഡ് ഷോ മലപ്പുറം റോഡ്‌ഷോ വാര്‍ത്ത വണ്ടുര്‍ പ്രചാരണം വാര്‍ത്ത malappuram road show news wandoor campaign news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11207102-388-11207102-1617060480649.jpg)
റോഡ്‌ഷോ
മലപ്പുറം: കരുവാരക്കുണ്ടിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ റോഡ് ഷോ നടത്തി. വണ്ടൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എ.പി.അനിൽകുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥമായിരുന്നു റോഡ് ഷോ. അരിമണലിൽ നിന്ന് ആരംഭിച്ച റോഡ് ഷോ പുത്തനഴിയിൽ സമാപിച്ചു. പഞ്ചായത്തിൽ നടത്തിയ രണ്ടാം ഘട്ട പര്യടനത്തിന്‍റെ സമാപനമായിട്ടായിരുന്നു പരിപാടി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കളത്തിൽ കുഞ്ഞാപ്പു ഹാജി, ജോജി കെ അലക്സ്, വി.എ.കെ.തങ്ങൾ, ടി.ഇംതിയാസ് ബാബു, മുഹമ്മദാലി, പി.കെ.നാസർ തുടങ്ങിയവർ പങ്കെടുത്തു.
എ.പി.അനിൽകുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നടന്ന റോഡ് ഷോ
Last Updated : Mar 30, 2021, 6:51 AM IST