മലപ്പുറം: വണ്ടൂരിൽ തന്‍റെ ഭൂരിപക്ഷം വർധിക്കുമെന്ന് എ.പി. അനിൽകുമാർ. സർവേകൾ മുഖവിലക്കെടുക്കുന്നില്ല. അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും സർവേകളുടെ പിന്നാലെ പോകുന്ന സ്വഭാവം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വണ്ടൂരിൽ യുഡിഎഫ് ഭൂരിപക്ഷം വർധിക്കുമെന്ന് എ.പി. അനിൽകുമാർ - മലപ്പുറം യുഡിഎഫ് സ്ഥാനാർഥികൾ
സർവേകളിലല്ല ജനങ്ങളിലാണ് വിശ്വാസമെന്ന് യുഡിഎഫ് സ്ഥാനാർഥി
വണ്ടൂരിൽ യുഡിഎഫ് ഭൂരിപക്ഷം വർധിക്കുമെന്ന് എ.പി. അനിൽകുമാർ
സർവേകളിലല്ല ജനങ്ങളിലാണ് തനിക്ക് വിശ്വാസം. കഴിഞ്ഞ നാല് തവണ ലഭിച്ചതിലും ഉയർന്ന ഭൂരിപക്ഷം ഇക്കുറി ലഭിക്കുമെന്നും അനിൽ കുമാർ കൂട്ടിചേർത്തു. വണ്ടൂർ മണ്ഡലത്തിൽ എൽഡിഎഫ്-യുഡിഎഫ് മത്സരം ശക്തമാണെന്ന സ്വകാര്യ ചാനൽ സർവേയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.