മലപ്പുറം:ചാനൽ സർവേകൾ എൽഡിഎഫിൻ്റെ പരാജയ ഭീതിയിൽ നിന്ന് ഉടലെടുത്ത പ്രചാരണ തന്ത്രങ്ങളാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. യുഡിഎഫ് സ്ഥാനാർഥി എപി അനിൽകുമാറിൻ്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചോക്കാട് നടന്ന റോഡ് ഷോ ഉദ്ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതുപോലെ അഴിമതി നടത്തിയ സർക്കാർ വേറെ ഇല്ലെന്നും രാഷ്‌ട്രീയ ചരിത്രം പരിശോധിച്ചാൽ അത് മനസിലാകുമെന്നും അദ്ദേഹം വിമർശിച്ചു.
ചാനൽ സർവേകൾ പരാജയ ഭീതിയിൽ നിന്ന് ഉടലെടുത്ത പ്രചാരണ തന്ത്രങ്ങളെന്ന് എംഎം ഹസൻ - മലപ്പുറം
ചോക്കാട് നടന്ന റോഡ് ഷോ ഉദ്ഘാടനം ചെയ്‌ത് പ്രസംഗിക്കവെയാണ് യുഡിഎഫ് കൺവീനർ എംഎം ഹസൻ്റെ പരാമർശം.
![ചാനൽ സർവേകൾ പരാജയ ഭീതിയിൽ നിന്ന് ഉടലെടുത്ത പ്രചാരണ തന്ത്രങ്ങളെന്ന് എംഎം ഹസൻ ചാനൽ സർവേകൾ എംഎം ഹസൻ ചോക്കാട് നടന്ന റോഡ് ഷോ യുഡിഎഫ് സ്ഥാനാർഥി എപി അനിൽകുമാർ മലപ്പുറം UDF Convener MM Hasan against television polls](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11114371-933-11114371-1616420958390.jpg)
ചാനൽ സർവേകൾ പരാജയ ഭീതിയിൽ നിന്ന് ഉടലെടുത്ത പ്രചാരണ തന്ത്രങ്ങളാണെന്ന് എംഎം ഹസൻ
ചാനൽ സർവേകൾ പരാജയ ഭീതിയിൽ നിന്ന് ഉടലെടുത്ത പ്രചാരണ തന്ത്രങ്ങളെന്ന് എംഎം ഹസൻ
നൂറ് കണക്കിന്ന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് റോഡ് ഷോ സംഘടിപ്പിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെ ചോക്കാട് അങ്ങാടിയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ പഞ്ചായത്തിലെ എല്ലാ കേന്ദ്രങ്ങളിലും പര്യടനം നടത്തി. യുഡിഎഫ് സ്ഥാനാർഥി എപി അനിൽ കുമാർ വോട്ടഭ്യർഥന നടത്തി.