മലപ്പുറം: നിലമ്പൂർ മണ്ഡലത്തിൽ യുഡിഎഫും, ബിജെപിയും തമ്മിൽ ഡീൽ ഉറപ്പിച്ചതായി എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പിവി അൻവർ. കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളിൽ നിന്നായി ആർഎസ്എസിന്‍റെ 30 കേഡർമാരാണ് നിലമ്പൂർ മണ്ഡലത്തിൽ എത്തിയിട്ടുള്ളതെന്നും തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ അൻവർ പറഞ്ഞു.
നിലമ്പൂർ മണ്ഡലത്തിൽ യുഡിഎഫും ബിജെപിയും ഒത്തുകളിക്കുന്നു; പിവി അൻവർ - RSS
നേരായ വഴിയിൽ എൽഡിഎഫിനെ തോൽപിക്കാൻ കഴിയില്ലെന്ന് ബോധ്യമായതോടെയാണ് വിജയം ലക്ഷ്യമിട്ട് യുഡിഎഫ് ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കിയതെന്ന് അൻവർ ആരോപിച്ചു.
നിലമ്പൂർ മണ്ഡലത്തിൽ യുഡിഎഫും ബിജെപിയും ഒത്തുകളിക്കുന്നു; പി വി അൻവർ
നേരായ വഴിയിൽ എൽഡിഎഫിനെ തോൽപിക്കാൻ കഴിയില്ലെന്ന് ബോധ്യമായതോടെയാണ് വിജയം ലക്ഷ്യമിട്ട് യുഡിഎഫ് ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കിയിരിക്കുന്നത്. ആർഎസ്എസിന്‍റെയും മറ്റ് വർഗ്ഗീയ പാർട്ടികളുടെയും വോട്ട് തനിക്ക് വേണ്ടെന്നും മതേതര വിശ്വാസികളുടെ വോട്ട് മതി നിലമ്പൂരിൽ എൽഡിഎഫിന് ജയിക്കാനെന്നും അൻവർ കൂട്ടിച്ചേർത്തു.