കേരളം

kerala

ETV Bharat / state

വളാഞ്ചേരി പീഡനം: കെ ടി ജലീലിനെതിരെ മുസ്ലിം ലീഗ് - വളാഞ്ചേരി പീഡനം

വളാഞ്ചേരി പോക്സോ കേസ് പ്രതിയെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചതിൽ കെ ടി  ജലീലിന് പങ്കുണ്ടെന്ന് യു എ ലത്തീഫ്

യു എ ലത്തീഫ്

By

Published : May 6, 2019, 6:18 PM IST

Updated : May 6, 2019, 7:16 PM IST

മലപ്പുറം : വളാഞ്ചേരി പീഡനക്കേസിൽ മന്ത്രി കെ ടി ജലീലിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ്. ജലീൽ അധികാരം ദുരുപയോഗം ചെയ്തെന്നും പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നെന്നും മലപ്പുറം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി യു എ ലത്തീഫ് . വളാഞ്ചേരി പോക്സോ കേസ് പ്രതിയെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചതിൽ കെ ടി ജലീലിന് പങ്കുണ്ടെന്നും മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ യു എ ലത്തീഫ് പറഞ്ഞു.

നേരത്തെ വി ടി ബൽറാമും ഇതേ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇരുവരും ഒന്നിച്ചുളള ചിത്രങ്ങളും ബൽറാം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു . അതേസമയം കെടി ജലീൽ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. കേസിലെ പ്രതിയായ വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ഷംസുദീനെ രക്ഷിക്കാൻ ശ്രമിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ വളാഞ്ചേരി പൊലീസിനെ അറിയിച്ചുവെന്നുമാണ് മന്ത്രി പറഞ്ഞത്.

യു എ ലത്തീഫിന്‍റെ വാർത്താസമ്മേളനം
Last Updated : May 6, 2019, 7:16 PM IST

ABOUT THE AUTHOR

...view details