മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ പ്രളയ ദുരന്തങ്ങളിലൊന്നായ കവളപ്പാറ ദുരന്തത്തിന് ഞായറാഴ്ച രണ്ട് വയസ്. 2019 ഓഗസ്റ്റ് എട്ടിനാണ് അപകടം ഉരുൾപൊട്ടൽ രൂപത്തിലെത്തിയത്. 59 പേരുടെ ജീവനെടുത്തു. 48 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുത്തത്. 11 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
എങ്ങുമെത്താതെ 56 കുടുംബങ്ങളുടെ പുനരധിവാസം
ദുരന്തത്തിൽ വീടും സ്ഥലവും ഉറ്റവരെയും നഷ്ടമായ 16 കുടുംബങ്ങളിലെ 72 പേർ കഴിയുന്നത് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്. പോത്തുകൽ അങ്ങാടിയിലെ കെട്ടിടത്തിന്‍റെ ഓഡിറ്റോറിയത്തിലാണ് ഇവരുടെ താമസം. 56 കുടുംബങ്ങളുടെ പുനരധിവാസം എങ്ങുമെത്തിയില്ല.
കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ കഴിയാത്ത അവസ്ഥയിലാണിവര്‍. കൂടുതലും സ്ത്രികളും കുട്ടികളുമാണ്. വിദ്യാര്‍ഥികളുടെ ഓൺലൈൻ പഠനവും പ്രതിസന്ധിയിലാണ്. പ്രളയ സമയത്ത് മത്സരിച്ച് ഓടിയെത്തിയ ജനപ്രതിനിധികളെ ഇപ്പോൾ കാണാറേയില്ലെന്ന് ദുരിതബാധിതര്‍ പറയുന്നു.