മലപ്പുറം: മമ്പാട് പനയം കുന്നിൽ രണ്ട് വയസുകാരന്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. കാളികാവ് പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന കുരിക്കൾ സിനാൻ - റിസ്വാന ദമ്പതികളുടെ മകൻ ഐദിൻ ആണ് മരിച്ചത്. കുഞ്ഞ് റോഡിലേക്ക് ഇറങ്ങിയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്.
മലപ്പുറത്ത് ലോറിക്കടിയില്‍പെട്ട് രണ്ട് വയസുകാരന്‍ മരിച്ചു - രണ്ട് വയസുകാരന്‍ മരിച്ചു
മലപ്പുറത്ത് പിറകിലേക്ക് എടുത്ത ടിപ്പര്‍ ലോറിയുടെ അടിയില്‍പ്പെട്ട് രണ്ട് വയസുകാരന്‍ മരിച്ചു
മമ്പാട് പനയംകുന്നിലുള്ള ഉമ്മയുടെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു ഐദിൻ. പനയം കുന്നിൽ റോഡ് നിര്‍മാണത്തിനായി എം സാൻ്റുമായി എത്തിയ ടിപ്പറാണ് റിവേഴ്സ് എടുക്കുന്നതിനിടെ കുട്ടിയുടെമേൽ കയറിയത്. കുഞ്ഞ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനകള്‍ക്കായി സാമ്പിള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊവിഡ് പരിശോധനാ ഫലം വന്നതിന് ശേഷം ഖബറടക്കും. ഐമനാണ് ഐദിന്‍റെ ഏക സഹോദരന്‍.