മലപ്പുറം: നാമനിര്‍ദേശ പത്രികയില്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്ന് കൊണ്ടോട്ടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചു. എല്‍ഡിഎഫ് സ്വതന്ത്രന്‍ കെ പി സുലൈമാന്‍ ഹാജിയുടെ പത്രിക സ്വീകരിക്കുന്നതാണ് വരണാധികാരി മാറ്റിവെച്ചത്. ജീവിത പങ്കാളിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ കൃത്യമല്ലെന്ന മുസ്‍ലിം ലീഗിന്‍റെ പരാതിയിലാണ് നടപടി.
പാക് സ്വദേശിനി ഉൾപ്പെടെ രണ്ടു ഭാര്യമാർ; വിവരങ്ങള്‍ മറച്ചുവെച്ചെന്ന പരാതിയില്‍ കെ പി സുലൈമാന്‍ ഹാജിയുടെ പത്രിക മാറ്റിവെച്ചു - ldf
ജീവിത പങ്കാളിയുടെ കോളത്തില്‍ ബാധകമല്ല എന്നാണ് സുലൈമാന്‍ ഹാജി രേഖപ്പെടുത്തിയിട്ടുള്ളത്.
സുലൈമാൻ ഹാജിക്ക് പാക് സ്വദേശിനി ഉൾപ്പെടെ രണ്ടു ഭാര്യമാർ ഉണ്ടെന്നും ഇത് പത്രികയിൽ കാണിച്ചില്ലെന്നുമാണ് മുസ്‍ലിം ലീഗ് നേതൃത്വത്തിന്‍റെ ആരോപണം. സ്വത്ത് സമ്പാദന വിവരങ്ങളും കൃത്യമല്ലെന്നും ആരോപണമുണ്ട്. ഇതോടെ സൂക്ഷ്മപരിശോധനയിലാണ് സുലൈമാൻ ഹാജിയുടെ നാമനിർദേശ പത്രിക മാറ്റിവച്ചത്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ നാമനിര്‍ദേശ പത്രിക സ്വീകരിക്കു.
ജീവിത പങ്കാളിയുടെ കോളത്തില്‍ ബാധകമല്ല എന്നാണ് സുലൈമാന്‍ ഹാജി രേഖപ്പെടുത്തിയിട്ടുള്ളത്. തിങ്കളാഴ്ചയായിരിക്കും ഇനി നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന ഉണ്ടാകുക. അതേസമയം മലപ്പുറം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് 233 പത്രികകളും ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് 14 നാമനിര്‍ദേശ പത്രികളുമാണ് ലഭിച്ചിട്ടുണ്ട്.