മലപ്പുറം: തേഞ്ഞിപ്പലത്ത് രണ്ട് ക്ഷേത്രങ്ങളിൽ പൂട്ടു പൊളിച്ച് മോഷണം. തിരുവാഭരണം ഉൾപ്പെടെയുള്ളവയാണ് മോഷണം പോയത്. സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാലിക്കറ്റ് സർവകലാശാല ബൊട്ടാണിക്കൽ ഗാർഡന്‍റെ പരിസരത്തുള്ള വില്ലൂന്നിയാൽ പരദേവതാ ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്‍റെ പൂട്ടു പൊളിച്ചാണ് പണം കവർന്നിരിക്കുന്നത്. രണ്ട് കിലോ മീറ്റർ അകലെയുള്ള ചൊവ്വയിൽ ശിവക്ഷേത്രത്തിലെ തിരുവാഭരണവും നാല് ഭണ്ഡാരങ്ങളിലെ പണവും മോഷണം പോയി. താലി, ശൂലം, ചന്ദ്രക്കല തുടങ്ങി ഭക്തർ പലപ്പോഴായി ചാർത്തിയ അഞ്ച് പവന്‍റെ തിരുവാഭരണങ്ങളും 15 വെള്ളി രൂപങ്ങളും മോഷണം പോയിട്ടുണ്ട്. ഓഫിസിന്‍റെ പൂട്ടു പൊളിച്ച് അലമാരയിൽ നിന്നാണ് മോഷണം നടത്തിയിരിക്കുന്നത്. മേശയിൽ സൂക്ഷിച്ചിരുന്ന 3,000 രൂപയും മോഷ്ടിച്ചു.
രണ്ട് ക്ഷേത്രങ്ങളിൽ മോഷണം: തിരുവാഭരണം കവർന്നു - മലപ്പുറം
ചൊവ്വയിൽ ശിവക്ഷേത്രത്തിലെ തിരുവാഭരണവും നാല് ഭണ്ഡാരങ്ങളിലെ പണവും മോഷണം പോയതായി കണ്ടെത്തി.

രണ്ട് ക്ഷേത്രങ്ങളിൽ പൂട്ടു പൊളിച്ച് മോഷണം
രണ്ട് ക്ഷേത്രങ്ങളിൽ പൂട്ടു പൊളിച്ച് മോഷണം
ഭണ്ഡാരങ്ങളിലൊന്ന് ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് വെള്ളച്ചാലിൽ ഉപേക്ഷിച്ചനിലയിലാണ് കണ്ടെത്തിയത്. രണ്ടര ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ വിലയിരുത്തല്‍. വിരലടയാള വിദഗ്ധര്‍ സംഭവ സ്ഥലങ്ങളിലെത്തി. രാത്രി സംശയാസ്പദമായി രണ്ട് പേരെ കണ്ടുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കി.തേഞ്ഞിപ്പലം ഇൻസ്പെക്ടർ ജി ബാലചന്ദ്രനും എസ്ഐ ബിനു തോമസുമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
Last Updated : Jul 27, 2019, 2:40 PM IST