മലപ്പുറം : വെങ്ങാട് കീഴ്‌മുറിയിൽ വ്യാജ വാറ്റിനിടെ രണ്ട് പേർ പിടിയിലായി. കീഴ്‌മുറി സ്വദേശികളായ മണികണ്ഠൻ (34), രവിരാജ് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.
വ്യാജ വാറ്റിനിടെ രണ്ട് പേർ പിടിയിൽ - illegal liquor making
വീടിനു പിറകിൽ ആറടിയോളം താഴ്‌ചയുള്ള കുഴിയെടുത്താണ് ഇവർ ചാരായം വാറ്റിയിരുന്നത്
വ്യാജ വാറ്റിനിടെ രണ്ട് പേർ പിടിയിൽ
പ്രതിയായ മണികണ്‌ഠന്‍റെ വീടിന് പിന്നിൽ ചാരായ നിർമ്മാണത്തിനിടെയാണ് ഇരുവരും പിടിയിലായത്. ഇവിടെ നിന്നും 10 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. വീടിനു പിറകിൽ ആറടിയോളം താഴ്‌ചയുള്ള കുഴിയെടുത്താണ് ചാരായം വാറ്റിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കൊളത്തൂർ സിഐ പിഎം ഷമീറിന്‍റെ നിർദേശപ്രകാരം എസ്ഐ റെജിമോൻ ജോസഫും സംഘവും നടത്തിയ പരിശോധനയിലാണ് വ്യജവാറ്റ് പിടികൂടിയത്.