മലപ്പുറം :കരുവാരക്കുണ്ടില്‍ മലയില്‍ രണ്ടുപേര്‍ കുടുങ്ങി. കേരളകുണ്ട് വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തായാണ് ഇവര്‍ കുടുങ്ങിയത്. മല കാണാനെത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരാണ് മുകളിൽ അകപ്പെട്ടത്. അതേസമയം ഇതിൽ ഒരാൾ ഏറെ ശ്രമത്തിന് ശേഷം താഴെയെത്തിയിരുന്നു.
കരുവാരക്കുണ്ടില്‍ മലയില്‍ രണ്ടുപേര്‍ കുടുങ്ങി ; അകപ്പെട്ടത് വെള്ളച്ചാട്ടത്തിന് മുകളില്‍, രക്ഷാദൗത്യം തുടരുന്നു - കരുവാരക്കുണ്ട് മല
മലകയറിയത് പ്രദേശവാസികൾ തന്നെയാണെന്നാണ് ലഭിക്കുന്ന വിവരം
കരുവാരക്കുണ്ട് മലമുകളില്‍ രണ്ടുപേര്‍ കുടുങ്ങി; അകപ്പെട്ടത് വെള്ളച്ചാട്ടത്തിന് മുകള്‍വശത്ത്
പ്രദേശത്ത് മഴയുണ്ടായിരുന്നതിനാൽ ഇവര്‍ക്ക് വഴിതെറ്റിയതായാണ് പ്രാഥമിക വിവരം. താഴെയെത്തിയ ആളാണ് പൊലീസിൽ വിവരം അറിയിച്ചത്. അപകടവിവരം അറിഞ്ഞതോടെ അഗ്നിരക്ഷാ സേനയും പൊലീസും സംഭവ സ്ഥലത്തെത്തി. രക്ഷാസേന ഇവരെ ഫോണിൽ ബന്ധപ്പെട്ടതായും തൊട്ടടുത്ത് എത്തിയതായുമാണ് വിവരം.
അതേസമയം മലകയറിയത് പ്രദേശവാസികൾ തന്നെയാണെന്നാണ് വിവരം. വൈകുന്നേരം നാലുമണിയോടെയാണ് ഇവർ മലമുകളിലേക്ക് പോയത്. ഇവരെ ഫോണിൽ ബന്ധപ്പെടാനും സാധിച്ചിരുന്നു.