കേരളം

kerala

ETV Bharat / state

നാല് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ - Two other states workers arrested

ഒഡിഷ സ്വദേശികളായ അജയ് ഗഡബാ, നരഹരി ഗഡബാ എന്നിവരാണ് പിടിയിലായത്

നാല് കിലോ കഞ്ചാവ്  രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ  4 kg cannabis  Two other states workers arrested  അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായി
നാല് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

By

Published : Jul 29, 2021, 9:13 AM IST

മലപ്പുറം:ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മലപ്പുറം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ നാല് കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായി. ഒഡിഷ സ്വദേശികളായ അജയ് ഗഡബാ, നരഹരി ഗഡബാ എന്നിവരാണ് പിടിയിലായത്.

തിരൂരങ്ങാടി, പെരുവള്ളൂർ, ഉങ്ങുങ്ങൽ ഭാഗങ്ങളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. സർക്കിൾ ഇൻസ്‌പെക്ടർ ഖലമുദ്ധീൻ. എസ്, പ്രിവന്‍റീവ് ഓഫീസർ മയിൻകുട്ടി. വി, സിവിൽ എക്സൈസ് ഓഫീസർമാരായ അരവിന്ദൻ, അബ്ദുൽസമദ്, പ്രഭാകരൻ, അലക്സ്, ഡ്രൈവർ സന്തോഷ്‌ കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

also read:സിന്ധുവിന് ആധികാരിക വിജയം; ക്വാര്‍ട്ടറിലേക്ക് മുന്നേറി

കേസിൽ പ്രതികളെയും തൊണ്ടിമുതലും പരപ്പനങ്ങാടി റേഞ്ച് ഓഫീസിൽ ഹാജരാക്കി. പ്രതികൾക്ക് കഞ്ചാവ് എത്തിച്ച് കൊടുത്ത സംഘത്തെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details