മലപ്പുറം: ഒരു ലക്ഷം രൂപ വില വരുന്ന ഒൻപത് ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ വളാഞ്ചേരി പൊലീസ് പിടികൂടി. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇടയിൽ വിതരണം ചെയ്യാൻ വേണ്ടിയാണ് ഇവർ മയക്കുമരുന്ന് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ അനാറുൽ ബാഹർ (28) മാഫിഖുൾ(33) എന്നിവരെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി ടൗണിൽ നിന്നാണ് ഇരുവരും പിടിയിലായത്.
ബ്രൗൺ ഷുഗറുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ - വെസ്റ്റ് ബംഗാൾ
വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ അനാറുൽ ബാഹർ (28) മാഫിഖുൾ(33) എന്നിവരെയാണ് വളാഞ്ചേരി പൊലീസ്
വെസ്റ്റ് ബംഗാളിൽ നിന്നും കൊണ്ടുവരുന്ന ബ്രൗൺ ഷുഗറാണ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇടയിൽ വിതരണം നടത്തിയിരുന്നത്. ഒരു അഥിതി തൊഴിലാളിയെ ഉപയോഗിച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ആഴ്ചയിൽ 1 .900 കിലോ കഞ്ചാവുമായി അസാം സ്വദേശി സദ്ദാം ഹുസൈനെ വളാഞ്ചേരി പൊലീസ് പിടികൂടിയിരുന്നു. എസ്.ഐ. മുരളീകൃഷ്ണൻ, പ്രബേഷൻ എസ്,ഐ, മധുബാലകൃഷ്ണൻ, എ എസ്.ഐമാരായ പ്രമോദ്, ജയപ്രകാശ്, ഇക്ബാൽ, രാജേഷ്, ജോബിൻ, സ്‌പെഷൽ ബ്രാഞ്ച് ഓഫീസർ നസീർ തിരൂർക്കാട് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.